Categories: TAMILNADUTOP NEWS

”തെറ്റ് ചെയ്തിട്ടില്ല, മാപ്പ് പറയില്ല”; കന്നഡ ഭാഷാ വിവാദത്തില്‍ കമല്‍ ഹാസൻ

ചെന്നൈ: കന്നഡഭാഷയെ ഇകഴ്‌ത്തിക്കൊണ്ടുള്ള പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി തമിഴ് നടൻ കമല്‍ഹാസൻ. കന്നഡ ഭാഷ തമിഴില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന വിവാദ പരാമർശത്തില്‍ മാറ്റമില്ലെന്ന് കമല്‍ഹാസൻ വെള്ളിയാഴ്ച പറഞ്ഞു. തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ മാത്രമേ ക്ഷമാപണം നടത്തുകയുള്ളൂ എന്നും നിലവിലെ വിവാദത്തില്‍ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതാണ് തന്റെ രീതിയെന്നും അതില്‍ ഇടപെടരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ‘എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കാം. അല്ലെങ്കില്‍ ഞാന്‍ ചെയ്യില്ല. ഇതാണ് എന്റെ ശൈലി, ദയവായി ഇതില്‍ കൈകടത്തരുത്. ‘ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, ഞാന്‍ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നു’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രത്യേക അജണ്ടയുള്ളവർ മാത്രമേ തന്നെ സംശയിക്കൂ. എല്ലാ തെക്കേയിന്ത്യൻ ഭാഷകളോടും തനിക്കുള്ള സ്നേഹം ആത്മാർത്ഥമാണ്. കേരളത്തെയും ആന്ധ്രയെയും കർണാടകത്തെയും ഒരുപോലെ സ്നേഹിക്കുന്നയാളാണ് ഞാൻ. മുമ്പും തനിക്ക് നേരേ ഭീഷണി ഉയർന്നിട്ടുണ്ട്. രാജ്യതാല്പര്യത്തിന് വേണ്ടിയാണ് ഡിഎംകെയുമായി സഹകരിക്കുന്നതെന്നും മുഖ്യമന്ത്രി സ്റ്റാലിനെ കാണാൻ ഡിഎംകെ ആസ്ഥാനത്തെത്തിയ കമല്‍ ഹാസൻ വ്യക്തമാക്കി.

തന്റെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ പ്രമോഷണല്‍ പരിപാടിക്കിടെ നടനും രാഷ്ട്രീയക്കാരനുമായ കമല്‍ഹാസന്‍ നടത്തിയ ‘കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്’ എന്ന പ്രസ്താവന കര്‍ണാടകയില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.

TAGS : KAMAL HASSAN
SUMMARY : ‘I did nothing wrong, I will not apologize’; Kamal Haasan on Kannada language controversy

Savre Digital

Recent Posts

ബെംഗളൂരു സ്‌റ്റോറി ടെല്ലിങ് സൊസൈറ്റിയുടെ കഥപറച്ചിൽ സംഗമം നാളെ

ബെംഗളൂരു: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ബെംഗളൂരു സ്‌റ്റോറി ടെല്ലിങ് സൊസൈറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്യസമര യോദ്ധാക്കളെക്കുറിച്ചുള്ള കഥപറച്ചിൽ പരിപാടി നാളെ വൈകിട്ട് 5…

5 minutes ago

വയറ്റില്‍ തോട്ട കെട്ടിവെച്ച്‌ പൊട്ടിച്ച്‌ 60കാരന്‍ ജീവനൊടുക്കി

കോട്ടയം: ഗൃഹനാഥൻ ശരീരത്തില്‍ തോട്ടകെട്ടിവെച്ച്‌ പൊട്ടിച്ച്‌ ജീവനൊടുക്കി. മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റില്‍…

44 minutes ago

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: വൈക്കത്തിനടുത്ത് ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച്‌ അപകടം. വൈക്കം ടിവി പുരം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് കത്തിയത്. കാറില്‍ നിന്നും…

1 hour ago

സുരേഷ് ഗോപിയുടെ ഓഫീസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചയാള്‍ അറസ്റ്റില്‍

തൃശൂർ: വ്യാജ വോട്ടർ പട്ടിക വിവാദത്തിലെ പ്രതിഷേധത്തിനിടെ കേന്ദ്രമ ന്തി സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡി ൽ കരി ഓയിൽ…

1 hour ago

മലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ച്‌ പോലീസ്

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടാകാം…

2 hours ago

സാഹിത്യ സംവാദം 17ന്

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്‌ത്യൻ റൈറ്റേഴ്‌സ് ട്രസ്‌റ്റിൻ്റെ നേതൃത്വ ത്തിൽ സാഹിത്യ സംവാദം 17നു രാവിലെ 10.30നു കോർപറേഷൻ സർക്കിളിലെ ഹോട്ടൽ…

2 hours ago