Categories: KERALATOP NEWS

‘തെളിവുകള്‍ നല്‍കൂ, അന്വേഷിക്കാം’; ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ

ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ. ജെസ്‌നയുടെ അച്ഛന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കാം. അതിനുള്ള തെളിവുകള്‍ ജെസ്‌നയുടെ അച്ഛന്‍ മുദ്ര വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്ന് ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവുകള്‍ സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ ജെസ്‌നയുടെ അച്ഛനോട് കോടതി നിര്‍ദേശിച്ചു. ജെസ്‌ന ജീവിച്ചിരുപ്പുണ്ടോ മരിച്ചോ എന്നതുപോലും വ്യക്തമാക്കാതെയുള്ള സിബിഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്നാണ് ഹര്‍ജിയില്‍ ജെസ്‌നയുടെ അച്ഛന്‍ ആവശ്യപ്പെട്ടിരുന്നത്.
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുണ്ടെന്നും ആറുമാസം കൂടി സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫിന്റെ ഹർജിയില്‍ പറയുന്നത്. ജെസ്നയെ കണ്ടെത്താനായില്ലെന്നും മരിച്ചോ എന്നതിനു തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണ് അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ നേരത്തെ കോടതിയെ സമീപിച്ചത്.
പുതിയ തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷണം പുനരാരംഭിക്കുമെന്നും സിബിഐ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ജെസ്നയുടെ പിതാവ് കോടതിയെ സമീപിച്ചത്. കൂടാതെ ജെസ്‌നയ്ക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. രഹസ്യമായി വ്യാഴാഴ്ച ദിവസം പ്രാര്‍ത്ഥനയ്ക്ക് പോകുമായിരുന്നു. ജെസ്‌നയെ കാണാതായശേഷം വീട്ടില്‍ നിന്നും രക്തം പുരണ്ട വസ്ത്രം കണ്ടെടുത്തിരുന്നുവെന്നും ജെസ്‌നയുടെ അച്ഛന്‍ ആരോപിച്ചിരുന്നു.
ഇക്കാര്യങ്ങളൊന്നും സിബിഐ വിശദമായി അന്വേഷിച്ചില്ലെന്നാണ് ജെസ്‌നയുടെ അച്ഛന്‍ പരാതിപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങളുടെ തെളിവുകള്‍ സമര്‍പ്പിച്ചാല്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചത്.
തുടര്‍ന്ന് ആരോപണങ്ങളില്‍ തെളിവുകള്‍ നല്‍കാന്‍ ജെസ്‌നയുടെ പിതാവിനോട് നിര്‍ദേശിച്ച കോടതി, കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റി. നേരത്തെ ജെസ്‌ന തിരോധാനത്തില്‍ എല്ലാക്കാര്യങ്ങളും വിശദമായി അന്വേഷിച്ചിരുന്നുവെന്നാണ് സിബിഐ കോടതിയെ അറിയിച്ചിരുന്നത്.
The post ‘തെളിവുകള്‍ നല്‍കൂ, അന്വേഷിക്കാം’; ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ appeared first on News Bengaluru.

Savre Digital

Recent Posts

നന്മ ഭാരവാഹികൾ

ബെംഗളൂരു: ജീവകാരുണ്യസംഘടനയായ നന്മ അസോസിയേഷൻ ഫോർ കെയറിങിന്റെ പുതിയ ഭാരവാഹികളായി ശ്രീധരൻനായർ (പ്രസിഡന്റ്), എസ്. ബിജു (വൈസ് പ്രസിഡന്റ്), സി.വി.…

10 minutes ago

സ്വാതന്ത്ര്യദിന അവധി: ബെംഗളൂരുവിൽനിന്ന് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: സ്വാതന്ത്ര്യദിന അവധിയോട് അനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ചു ഹുബ്ബള്ളി-ബെംഗളൂരു, ബെംഗളൂരു-വിജയപുര റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ.…

27 minutes ago

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ; മോചന ചർച്ചകൾ തുടരും

കോഴിക്കോട്: യെമനില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ്. വധശിക്ഷ…

34 minutes ago

വീട്ടുമുറ്റത്ത് നില്‍ക്കവേ മരം കടപുഴകി വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവല്ല: തിരുവല്ലയിലെ കുറ്റൂരില്‍ കടപുഴകിയ മരത്തിന് അടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറ്റൂർ 11ാം വാർഡില്‍ മരപ്പാങ്കുഴിയില്‍ വീട്ടില്‍ പരേതനായ ഉണ്ണികൃഷ്ണന്റെ…

7 hours ago

നടി ദിവ്യ സ്പന്ദനയ്ക്കെതിരായ സൈബർ ആക്രമണം; അന്വേഷണത്തിനു ഉത്തരവിട്ട് വനിത കമ്മിഷൻ

ബെംഗളൂരു: നടിയും കോൺഗ്രസ് നേതാവുമായ ദിവ്യ സ്പന്ദനയ്ക്കെതിരായ സൈബർ ആക്രമണത്തിൽ സംസ്ഥാന വനിത കമ്മിഷൻ അന്വേഷണത്തിനു ഉത്തരവിട്ടു. വിശദ അന്വേഷണം…

8 hours ago

എം.ആര്‍. അജിത് കുമാറിനെ പോലീസില്‍ നിന്നും മാറ്റി; ഇനി എസൈസ് കമ്മിഷണര്‍

തിരുവനന്തപുരം: എഡിജിപി എം. ആർ. അജിത്കുമാറിനെ പോലീസില്‍ നിന്നും മാറ്റി. എക്‌സൈസ് കമ്മിഷണറായാണ് പുതിയ നിയമനം. ശബരിമലയിലെ ട്രാക്ടർ വിവാദത്തെ…

8 hours ago