ബെംഗളൂരു: ബ്രിട്ടീഷ് വിരുദ്ധ ജന്മിത്ത വിരുദ്ധ കയ്യൂർ പോലുള്ള ത്യാഗപൂർണമായ കമ്മ്യൂണിസ്റ്റ് സമര കഥകൾ വീട്ടിലെ മുത്തശ്ശിമാരിൽ നിന്ന് കേട്ടു വളർന്നതെന്നും തന്നെ കമ്മ്യൂണിസ്റ്റ് ആക്കുന്നതിൽ അത് വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും കെ.കെ. ശൈലജ എം.എൽ.എ. ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന ഓർമ്മക്കുറിപ്പിന്റെ കന്നഡ വിവർത്തനം പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശൈലജ.
ജാതി-ജന്മി-നാടുവാഴിത്ത കാലത്തെ ക്രൂരതകൾ അനുഭവിക്കേണ്ടി വന്ന പാവപ്പെട്ടവരോട് അതൊക്കെ ദൈവ ഇച്ഛയാണെന്ന് പഠിപ്പിക്കുന്നത് കേട്ടപ്പോൾ കുറച്ചു പേർക്ക് സുഖ ജീവിതവും ഭൂരിപക്ഷം പേർക്ക് കഷ്ടവും ഒരു ദൈവവും വിധിക്കാൻ സാധ്യത ഇല്ലെന്നും തനിക്ക് തോന്നിത്തുടങ്ങിയതും ബാല്യത്തിലാണെന്ന് ശൈലജ പറഞ്ഞു. വിവേചനങ്ങൾക്കും കഷ്ടങ്ങൾക്കും അനീതികൾക്കുമെതിരെയുള്ള കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളാണ് ആരോഗ്യ മേഖലയിലും മറ്റെല്ലാ മേഖലകളിലും കേരളത്തെ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിലും കോവിഡ് കാലത്ത് ലോകശ്രദ്ധ പിടിച്ചു പറ്റിയ നിലയിലേക്കുയർത്തിയതെന്നും അവര്‍ പറഞ്ഞു.
നിപ വൈറസ് ബാധിച്ച കുടുംബത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടു വന്നപ്പോൾ ഡോക്ടർമാർ അടക്കമുള്ള വൈദ്യലോകം ഞെട്ടിവിറച്ചു നിൽക്കുകയായിരുന്നെന്നും താൻ അവർക്ക് ധൈര്യവും ഉത്തരവാദിത്ത ബോധവും പകർന്നു നൽകുകയായിരുന്നെന്നും ഇതിന് തന്റെ സയൻസ് പശ്ചാത്തലം സഹായമായിട്ടുണ്ടെന്നും ശൈലജ പറഞ്ഞു.
കോവിഡ് കാലത്ത് മിറ്റിഗേഷൻ രീതിയാണ് വേണ്ടതെന്നു പ്രതിപക്ഷം ബഹളം വെച്ചിരുന്നെന്നും അത് പിന്തുടർന്നിരുന്നുവെങ്കിൽ കേരളത്തിൽ ജനങ്ങൾ അവശേഷിക്കില്ലായിരുന്നെന്നും അവര്‍ പറഞ്ഞു.
ഡോ. എച്ച്.എസ്. അനുപമയാണ് കൃതി കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയത്. ബസവനഗുഡി നാഷണൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എഴുത്തുകാരി ഡോ. വസുന്ധര ഭൂപതി പുസ്തകം പ്രകാശനം ചെയ്തു. ഡോ. എച്ച്.എസ്. അനുപമ, ഡോ. എ. അനിൽകുമാർ, പ്രസന്ന സാലിഗ്രാമ, മഹന്തേഷ്, കെ.എസ്. വിമല തുടങ്ങിയവരും സംസാരിച്ചു. പുസ്തകപ്രീതി, സാർവത്രിക ആരോഗ്യ ആന്തോളന കർണാടക, ക്രിയ മാധ്യമ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
<BR>
TAGS : KK SHAILAJA MLA
SUMMARY : Release of the Kannada translation of the memoir ‘My Life as a Comrade’
അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനം തകർന്നുവീണുണ്ടായ ദുരന്തത്തിൽ 275 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം.…
തൃശൂർ: പനി ബാധിച്ചു മരിച്ചയാൾക്ക് പേ വിഷബാധ സ്ഥിരീകരിച്ചു .വാഴച്ചാൽ ഉന്നതിയിലെ രാമനാണ് (42) ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചത്. തൃശൂർ…
കൊച്ചി: വിദ്യാര്‍ഥികള്‍ക്കായി പുതിയ പ്രതിമാസ, ത്രൈമാസ പാസ് അവതരിപ്പിച്ച് കൊച്ചി മെട്രോ. ജൂലൈ 1 മുതല്‍ പാസുകള്‍ പ്രാബല്യത്തില്‍ വരും.…
ടെഹ്‌റാൻ: വടക്കൻ ടെഹ്‌റാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സെഡിഗി സാബർ കൊല്ലപ്പെട്ടു. ഇറാനിയൻ…
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വരാജ് തോറ്റാൽ ലീഗിൽ ചേരുമെന്ന് ബെറ്റ് വെച്ച സിപിഐ നേതാവ് മുസ്ലിം ലീഗിൽ ചേർന്നു. മലപ്പുറം…
ബെംഗളൂരു: സംസ്ഥാനത്ത് സാധാരണക്കാര്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ ഇന്ദിര കാന്റീന്‍ പദ്ധതിക്ക് ശേഷം ഇന്ദിരാ ഫുഡ് കിറ്റ് എന്നപേരില്‍ അവശ്യവസ്തുക്കളടങ്ങിയ…