Categories: ASSOCIATION NEWS

ദക്ഷിണേന്ത്യന്‍ പ്രവാസി അമച്വർ നാടകോത്സവത്തിന് തുടക്കം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജവും ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ പ്രവാസി അമച്വര്‍ നാടകോത്സവത്തിന് ഇന്ദിരനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഡിറ്റൊറിയത്തില്‍ തുടക്കമായി. പ്രശസ്ത സിനിമ സംവിധായകന്‍ വി കെ പ്രകാശ് ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു .

ഇസിഎ പ്രസിഡന്റ് സുധി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി സഞ്ജയ് ഗംഗാധരന്‍, സാഹിത്യ വിഭാഗം ചെയര്‍മാന്‍ ഒ. വിശ്വനാഥന്‍, കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍ , വൈസ് പ്രസിഡന്റ് സുധീഷ് പി കെ, ജോയിന്റ് സെക്രട്ടറി ഓ കെ അനില്‍ കുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി വി മുരളിധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ബെംഗളൂരുവില്‍ നിന്നും ചെന്നൈയില്‍ നിന്നുമായി 8 നാടകങ്ങളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്.
സംഗമം ബെംഗളൂരു അവതരിപ്പിച്ച ഗുരുവായൂരില്‍ ഒരു രാത്രി,
ഓണ്‍ സ്റ്റേജ്, ജാലഹള്ളി അവതരിപ്പിച്ച ശവംവാരി, കൈരളി കലാസമിതി വിമാനപുര അവതരിപ്പിച്ച സൂര്യകാന്തി, ചാവറ കലാവേദി, ബെംഗളൂരു അവതരിപ്പിച്ച ഗ്രേസിയുടെ ആകാശം എന്നീ നാടകങ്ങള്‍ ഇന്ന് അരങ്ങേറി.

നാടകോത്സവത്തിന്റെ രണ്ടാം ദിവസമായ നാളെ രാവിലെ 10:30 ന് നാടകം ആരംഭിക്കും. മദ്രാസ് കേരള സമാജം അവതരിപ്പിക്കുന്ന യന്ത്രം, ചെന്നൈ ഉപാസന, അവതരിപ്പിക്കുന്ന പെരുമലയന്‍, ചെന്നൈ മക്തൂബ് തിയേറ്റര്‍ അവതരിപ്പിക്കുന്ന ദ ഫസ്റ്റ് ഗോള്‍ , ചെന്നൈ നാടക വേദി അവതരിപ്പിക്കുന്ന പുറപ്പാട് എന്നീ നാടകങ്ങള്‍ നടക്കും.

വൈകുന്നേരം 6:30 ക്ക് നടക്കുന്ന സമാപന സമ്മേളനം ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ് മുന്‍ ചെയര്‍മാന്‍ ഡോ കൃഷ്ണദാസ് നായര്‍ ഉദ്ഘാടനം ചെയ്യും. ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡണ്ട് സുധി വര്‍ഗീസ് അധ്യക്ഷത വഹിക്കും. കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍ സ്വാഗതം ആശംസിക്കും. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
നാടകോത്സവത്തില്‍ ഒന്നാംസമ്മാനം ലഭിക്കുന്ന ടീമിന്  50,000 രൂപയും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 30,000 രൂപയും മൂന്നാം സമ്മാനം 20,000 രൂപയും നല്‍കും. മികച്ച നടന്‍, നടി, സംവിധായകന്‍, തിരക്കഥകൃത്ത് എന്നിവര്‍ക്ക് 5,000 രൂപ വീതവും നല്‍കും.

മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകള്‍ക്ക്  10,000 രൂപ പ്രോത്സാഹന സമ്മാനമായി നല്‍കുമെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി വി മുരളിധരന്‍, ഇസിഎ സാഹിത്യവിഭാഗം ചെയര്‍മാന്‍ ഒ വിശ്വനാഥന്‍ എന്നിവര്‍ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും. വിശദ വിവരങ്ങള്‍ക്ക് 9980090202, 87926 87607
<br>
TAGS : ART AND CULTURE
SUMMARY : South Indian Expatriate Amateur Drama Festival begins

 

Savre Digital

Recent Posts

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഗ്രാം വില 90 രൂപ കുറഞ്ഞ് 11,135 രൂപയും പവന്‍ വില…

32 minutes ago

പാക് തീവ്രവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കി അമിത് ഷാ

ദർഭംഗ: വെടിയുണ്ടകള്‍ക്ക് പകരം പാക്കിസ്ഥാൻ പീരങ്കികളെ നേരിടേണ്ടിവരുമെന്ന് താക്കീതുമായി അമിത് ഷാ. പാക്കിസ്ഥാൻ ഭീകരർക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

1 hour ago

ചരിത്രമെഴുതി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ സൊ​ഹ്‌​റാ​ൻ മം​ദാ​നി; ന്യൂയോര്‍ക് മേയര്‍ തിരഞ്ഞെടുപ്പില്‍ മിന്നും ജയം

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി തിരഞ്ഞെടുപ്പിൽ ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ സൊഹ്‌റാൻ മംദാനിയ്ക്ക് വൻ വിജയം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും…

2 hours ago

വയോധിക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

ബെംഗളൂരു: തെക്കന്‍ ബെംഗളൂരുവിലെ ഉത്തരഹള്ളിയില്‍ വയോധികയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അശ്വത് നാരായണന്റെ ഭാര്യ ശ്രീലക്ഷ്മി (65) ആണ്…

2 hours ago

ഒലയും ഊബറും മാറിനില്‍ക്കേണ്ടി വരുമോ?… പുത്തന്‍ മോഡല്‍ ടാക്സി സര്‍വീസുമായി ഇന്ത്യ

ന്യൂഡല്‍ഹി: സ്വകാര്യ ടാക്സി കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തികൊണ്ട് ഇന്ത്യയിലെ സഹകരണമേഖലയില്‍ നിന്ന് പുതിയ ചുവടുവെയ്പ്പ് ഉണ്ടായിരിക്കുകയാണ്. ഭാരത് ടാക്സി എന്ന…

2 hours ago

ഭൂമിക്ക് നഷ്ടപരിഹാരം ലഭിച്ചില്ല; തീ കൊളുത്തി കര്‍ഷകന്റെ ആത്മഹത്യ ശ്രമം

ബെംഗളൂരു: സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് സമീപം തീ കൊളുത്തി കര്‍ഷകന്റെ ആത്മഹത്യ…

3 hours ago