ബെംഗളൂരു : ദക്ഷിണേന്ത്യയിലെ ആദ്യത്തെ എ.സി. ഭൂഗർഭ വ്യാപാരകേന്ദ്രം ബെംഗളൂരുവിൽ ആരംഭിച്ചു. വിജയനഗർ മെട്രോ സ്റ്റേഷനു സമീപത്ത് ‘കൃഷ്ണദേവരായ പാലികെ ബസാർ’ എന്ന പേരില്‍ ബിബിഎം.പി നിര്‍മിച്ച മാർക്കറ്റ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. വിജയനഗർ എം.എൽ.എ. എം. കൃഷ്ണപ്പ, ബി.ബി.എം.പി. ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
ഡൽഹിയിലെ പ്രസിദ്ധമായ പാലിക ബസാറിന്‍റെ മാതൃകയില്‍ അഞ്ചുകോടി രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നിർമിച്ചിരിക്കുന്നത്. 2017 ഡിസംബറിലാണ് മാർക്കറ്റിന്റെ നിർമാണമാരംഭിച്ചത്. വിജയനഗറില്‍ നേരത്തേ പഴങ്ങളും പച്ചക്കറികളും വിൽപ്പന നടത്തിയിരുന്ന സ്ഥലവും സർവീസ് റോഡുമുള്ള സ്ഥലത്താണ് നിർമിച്ചത്
നൂറുമീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള മാർക്കറ്റിൽ 79 കടകളാണുള്ളത്. രണ്ട് പ്രവേശനകവാടങ്ങളും രണ്ട് എസ്കലേറ്ററുകളും ഒരു ലിഫ്റ്റുമുണ്ട്. ആളുകൾക്ക് നടക്കാൻ മൂന്നുമീറ്റർ വീതിയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
<br>
TAGS : BBMP
SUMMARY : South India’s first underground AC market launched in Bengaluru
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും…
ഡൽഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…
തിരുവനന്തപുരം: റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്‌തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…
കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു.ഇന്ന് പുലർച്ചെയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് സമീപത്തെ…