ബെംഗളൂരു: ദളിത് യുവതി ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. കോപ്പാൾ ഗംഗാവതി വിത്തലാപുര വില്ലേജിലെ താമസക്കാരിയായ മാരിയമ്മയെയാണ് ഓഗസ്റ്റ് 29ന് വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ദേഹത്ത് നിരവധി മുറിപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇക്കാരണത്താൽ തന്നെ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
യുവതിയുടെ ഭർത്താവ് ഹനുമയ്യ, ഭാര്യാപിതാവ് കലിംഗപ്പ എന്നിവരുൾപ്പെടെ ഏഴ് പേരെയാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹനുമയ്യയ്ക്കും കലിംഗപ്പയ്ക്കും പുറമേ, ഹനുമയ്യയുടെ അമ്മയടക്കം മറ്റ് നാല് വ്യക്തികളെ തിങ്കളാഴ്ച സംഭവത്തെക്കുറിച്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി കോപ്പാൾ എസ്പി രാം എൽ. അരസിദ്ധി പറഞ്ഞു. മാരിയമ്മയുടെ പിതാവിൻ്റെ പരാതിയിൽ 13 പേർക്കെതിരെയാണ് കേസെടുത്തത്. തൻ്റെ മകളെ ഭർത്താവും വീട്ടുകാരും ചേർന്ന് വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ് ഇവരുടെ ആരോപണം.
TAGS: KARNATAKA | ARREST
SUMMARY: Seven arrested in connection with death of Dalit woman, investigation underway
ബോഗോട്ട: തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന കൊളംബിയൻ പ്രസിഡന്‍റ് സ്ഥാനാര്‍ഥി മിഗുവൽ ഉറിബെ മരിച്ചു. ജൂണിൽ ബൊഗോട്ടയിൽ ഒരു പൊതു…
ന്യൂഡൽഹി: വോട്ട് കൊള്ളക്കെതിരെ രാജ്യതലസ്ഥാനത്തെ വിറപ്പിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച്.തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം…
ബെംഗളൂരു: ക്രമക്കേട് കണ്ടെത്തിയ വോട്ടർ പട്ടിക തയാറാക്കിയത് കോൺഗ്രസിന്റെ ഭരണകാലത്തെന്ന് പരാമർശം നടത്തിയ കർണാടക സഹകരണ വകുപ്പ് മന്ത്രി കെഎൻ…
വയനാട്: വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി. ബിജെപി പട്ടികവർഗ്ഗമോർച്ച സംസ്ഥാന പ്രസിഡൻ്റ് മുകുന്ദൻ പള്ളിയറയാണ് വയനാട്…
തൃശൂര്‍: തൃശൂര്‍ പൂച്ചക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വയോധിക മരിച്ചു. പൂവത്തൂര്‍ സ്വദേശി നളിനി ആണ്…
ന്യൂഡൽഹി: പുതുക്കിയ ആദായ നികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പുതിക്കിയ ബില്‍ സഭയില്‍…