ബെംഗളൂരു: ദളിത് വിഭാഗക്കാർക്ക് ക്ഷേത്രപ്രവേശം അനുവദിച്ചതിനെതിരെ മേൽജാതിക്കാർ. മാണ്ഡ്യയിലെ ഹനകെരെ ഗ്രാമത്തിലാണ് സംഭവം. ഇതുടർന്ന് ഗ്രാമത്തിൽ സംഘർഷാവസ്ഥ ഉടലെടുത്തു.
ഗ്രാമത്തിലെ കാലഭൈരവേശ്വര ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ജില്ലാ അധികാരികള്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് പ്രശ്നം ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് മേല്‍ജാതിക്കാരായ വൊക്കലിഗ സമുദായത്തിലുള്ളവര്‍ എതിര്‍പ്പുമായി രംഗത്തെത്തി. തുടര്‍ന്ന് ക്ഷേത്രത്തിലെ വിഗ്രഹത്തെ മേല്‍ജാതിക്കാര്‍ നീക്കം ചെയ്യുകയായിരുന്നു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഹനകെരെ ഗ്രാമത്തില്‍ പോലീസ് പട്രോളിംഗ് സേനയെ വിന്യസിച്ചു. ഗ്രാമത്തിലെ കാലഭൈരവേശ്വര ക്ഷേത്രത്തില്‍ വർഷങ്ങൾക്ക് മുമ്പേ ദളിത് വിഭാഗത്തിലുള്ളവർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു.
അടുത്തിടെ ക്ഷേത്രം സംസ്ഥാന റീലിജിയസ് എന്‍ഡോവ്‌മെന്റ് വകുപ്പിന്റെ നിയന്ത്രണത്തിലാകുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ദളിതര്‍ രംഗത്തെത്തിയത്. തങ്ങള്‍ക്കെതിരെ നടക്കുന്ന വിവേചനത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദളിത് വിഭാഗം ജില്ലാ അധികൃതരെ സമീപിച്ചിരുന്നു. ഇതേതുടർന്നാണ് ദളിതർക്ക് ക്ഷേത്രപ്രവേശനം അനുവദിച്ച് എന്‍ഡോവ്‌മെന്റ് വകുപ്പ് ഉത്തരവിറക്കിയത്.
TAGS: KARNATAKA | DALIT
SUMMARY: Upper caste creates ruckus amid dalits allowed entry to temple
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുതിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില കുറയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികള്‍ക്കും പ്രതീക്ഷ നല്‍കിയെങ്കില്‍ ഇന്ന് വില…
ന്യൂഡൽഹി: തൃശൂർ ചാലക്കുടി സ്വദേശി അരുൺ ഗോകുൽ വരച്ച 'ഉദയ്" എന്ന പയ്യൻ ഇനി ആധാറിന്റെ ഔദ്യോഗിക ചിഹ്‌നമാകും. ആധാർ…
കൊല്ലം: കൊല്ലം കുളത്തൂപ്പുഴ ട്രൈബല്‍ സ്കൂളിലെ ക്ലാസ് റൂമിന്റെ ഗ്രില്‍ തകർത്ത് മോഷണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പ്രദേശവാസികളായ…
തിരുവനന്തപുരം: സംസ്ഥാനത്ത് 15 ട്രെയിനുകൾക്കു വിവിധ സ്റ്റേഷനുകളിൽ പുതുതായി സ്റ്റോപ് അനുവദിച്ച് റെയിൽവേ. ധനുവച്ചപുരം മുതൽ കണ്ണൂർ വരെയാണ് പുതുതായി…
തൃശൂര്‍: കുന്നംകുളം കാണിയാമ്പലിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാവിലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാവിലക്കാട് കൂളിയാട്ടിൽ പ്രകാശൻ…
ബെംഗളൂരു: ബെളഗാവിയിൽ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. മാരാകുംബിയിലെ ഇനാംഗാർ ഷുഗർ ഫാക്ടറിയിൽ ബുധനാഴ്ചയാണ്…