Categories: KARNATAKATOP NEWS

ദിനേശ് ഗുണ്ടുറാവുവിനെതിരേ അപകീർത്തി പരാമർശം: ബി.ജെ.പി. നേതാവ് യത്നലിന്റെ പേരിൽ കേസ്

ബെംഗളൂരു : മന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ കുടുംബത്തിനെതിരെ  അപകീർത്തി പരാമർശം നടത്തിയെന്ന പരാതിയില്‍ ബി.ജെ.പി. നേതാവ് ബസനഗൗഡ പാട്ടീൽ യത്നലിനെതിരെ  പോലീസ് കേസെടുത്തു. ദിനേശ്ഗുണ്ടുറാവുവിന്റെ ഭാര്യ തബുറാവുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു സഞ്ജയ് നഗർ പോലീസ് ആണ് കേസെടുത്തത്. മതവിദ്വേഷത്തിനുള്ള ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്.

 

ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനത്തിൽ ശിവമോഗയിലെ ബി.ജെ.പി. നേതാവിനെ എൻ.ഐ.എ. കസ്റ്റഡിയിലെടുത്തതായി ആരോപിച്ച് ദിനേശ് ഗുണ്ടുറാവു എക്സില്‍ പങ്കുവെച്ച പോസ്റ്റിനെ തുടര്‍ന്നാണ്‌ യത്നൽ അപകീർത്തി പരാമർശം നടത്തിയത്. വിജയപുരയിലെ ബി.ജെ.പി. ഓഫീസിനുമുന്നിൽ മാധ്യമപ്രവർത്തരോട് സംസാരിക്കവേ ആയിരുന്നു വിവാദ പരാമര്‍ശം. മന്ത്രിയുടെ കുടുംബം പാതി പാകിസ്താനാണെന്നും അതുകൊണ്ടാണ് രാജ്യദ്രോഹപരാമർശങ്ങളുണ്ടാകുന്നതെന്നുമായിരുന്നു യത്നലിന്റെ പരാമർശം.

തീർത്തും തരംതാണതും അപകീർത്തികരവുമായ പരാമർശമാണ് ബി.ജെ.പി നേതാവ് നടത്തിയതെന്ന് തബുറാവു പ്രതികരിച്ചു. ഞാൻ ജന്മനാ മുസ്‌ലിം ആയിരിക്കാം. എന്നാൽ, എന്റെ ഇന്ത്യൻ സ്വത്വം ആർക്കും ചോദ്യംചെയ്യാനാകില്ലെന്നും അവർ പറഞ്ഞു.

 

The post ദിനേശ് ഗുണ്ടുറാവുവിനെതിരേ അപകീർത്തി പരാമർശം: ബി.ജെ.പി. നേതാവ് യത്നലിന്റെ പേരിൽ കേസ് appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു

മലപ്പുറം: മലപ്പുറം കിഴക്കെ ചാത്തല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു. കിഴക്കേ ചാത്തല്ലൂരില്‍ പട്ടീരി വീട്ടില്‍ കല്യാണി അമ്മ (68)…

19 minutes ago

ക്ലാസ് കഴിഞ്ഞ് കുളത്തില്‍ കുളിക്കാനിറങ്ങിയ ആറ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

നാഗര്‍കര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ നാഗര്‍കര്‍ണൂലില്‍ ആറ് സ്‌കൂള്‍ കുട്ടികള്‍ മുങ്ങിമരിച്ചു. ചിഗേലി ഗ്രാമത്തില്‍ ഇന്നലെ വൈകിട്ടാണ് ദുരന്തം ഉണ്ടായത്. ക്ലാസ്സ് കഴിഞ്ഞതിന്…

39 minutes ago

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്…

1 hour ago

കോട്ടയം കളക്ടറേറ്റില്‍ ബോംബ് ഭീഷണി; പോലീസ് പരിശോധന ആരംഭിച്ചു

കോട്ടയം: കോട്ടയം കോട്ടയം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ഉച്ചക്ക് 1.30 ന് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഒഴിപ്പിക്കണമെന്നുമാണ് ഇ മെയില്‍…

2 hours ago

വിവാഹ വാഗ്ദാനം നല്‍കി പീഡനം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് വളപ്പില്‍ മുഹമ്മദ് അബ്ദുള്‍…

4 hours ago

സ്വര്‍ണവിലയില്‍ വർധനവ്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ച്ചയുടെ സൂചനകള്‍ കാണിച്ച സ്വര്‍ണം ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ചു.…

4 hours ago