Categories: KERALATOP NEWS

‘ദിലീപ് തെറ്റ് ചെയ്തിട്ടുണ്ട്, തെളിവുകള്‍ കയ്യിലുണ്ട്, ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം’; അതിജീവിതയുടെ അഭിഭാഷക

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ.ടി ബി മിനി. അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും, നടിയെ ആക്രമിച്ചത് പള്‍സര്‍ സുനിയാണെങ്കിലും, അത് ചെയ്യിപ്പിച്ചത് ദിലീപാണെന്നും ടി ബി മിനി പറഞ്ഞു.

ഒരു തെറ്റ് ചെയ്ത ദിലീപ് അത് മറയ്ക്കുന്നതിന് വേണ്ടി നിരവധി തെറ്റുകളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും മിനി പറഞ്ഞു. ഒരു ഓണ്‍ലൈൻ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ. കേസില്‍ എട്ടാം പ്രതിക്ക് പ്രത്യേകമായി എന്തെങ്കിലും ടെൻഷനുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ടിബി മിനി ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഒപ്പം ഈ കേസില്‍ ഇടപെട്ടത് മുതല്‍ തനിക്ക് വധഭീഷണി അടക്കം നേരിടുന്നുണ്ടെന്നും മിനി പറഞ്ഞു. ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാർഡ് കോടതിയിലിരക്കേ അനധികൃതമായി പരശോധിച്ചതില്‍ നടന്ന അന്വേഷണത്തിന്റെ സാക്ഷിമൊഴി പകർപ്പ് നടിക്ക് നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതരേ നടൻ ദിലീപ് ഹർജി നല്‍കിയ പശ്ചാത്തലത്തില്‍ കൂടിയാണ് അഭിഭാഷകയുടെ പ്രതികരണം.

എല്ലാം സര്‍ക്കാര്‍ ചെയ്യണമെന്നാണ് എന്റെ രാഷ്ട്രീയ നിലപാട്. സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ലെന്നല്ല, എന്നാലും കേസിന് വേണ്ടി അതിജീവിതയും ഒരുപാട് പൈസ ചിലവഴിച്ചിട്ടില്ല. സുപ്രീംകോടതയില്‍ നിന്നൊക്കെ വക്കീലന്മാരെ കൊണ്ടുവരുമ്പോൾ ലക്ഷക്കണക്കിന് രൂപയാണ് അവര്‍ക്ക് കൊടുക്കേണ്ടത്. അത് അതിജീവിത അധ്വാനിച്ച്‌ ഉണ്ടാക്കിയ പണമാണ്. ഒരു അതിജീവിതയോട് ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അതെന്നും ടിബി മിനി പറയുന്നു.

The post ‘ദിലീപ് തെറ്റ് ചെയ്തിട്ടുണ്ട്, തെളിവുകള്‍ കയ്യിലുണ്ട്, ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം’; അതിജീവിതയുടെ അഭിഭാഷക appeared first on News Bengaluru.

Savre Digital

Recent Posts

ആര്യയ്ക്കും സച്ചിനും വീണ്ടും കുരുക്ക്; കെഎസ്‌ആര്‍ടിസി ഡ്രൈവറെ തടഞ്ഞ സംഭവത്തില്‍ നോട്ടീസ്

തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനും നോട്ടീസ് അയച്ച്‌ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…

38 minutes ago

അവയവദാനത്തിലൂടെ ഷിബു അഞ്ചുപേര്‍ക്ക് പുതുജീവനേകും; ഹൃദയവുമായി എയര്‍ ആംബുലൻസ് എറണാകുളത്തേക്ക്

തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഹൃദയവുമായി…

59 minutes ago

ഷൈൻ ടോം ചാക്കോയ്ക്ക് ആശ്വാസം; ലഹരിമരുന്ന് കേസില്‍ ഫോറൻസിക് റിപ്പോര്‍ട്ട്‌ പുറത്ത്

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പോലീസിന് കനത്ത തിരിച്ചടി. ഷൈനും അദ്ദേഹത്തിന്റെ സുഹൃത്തും ഹോട്ടല്‍ മുറിയില്‍…

2 hours ago

ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് ക്രിസ്‌മസ് ആഘോഷവും സാഹിത്യ സംവാദവും

ബെംഗളുരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിന്റെ ക്രിസ്മ‌സ് ആഘോഷവും സാഹിത്യ സംവാദവും സംഘടിപ്പിച്ചു. ഫാ.സേവ്യർ തെക്കിനേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്…

2 hours ago

സ്വർണവിലയില്‍ വൻവർധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 800 രൂപ കൂടി 99,200 രൂപയും ഗ്രാമിന് 100 രൂപ കൂടി…

3 hours ago

പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പിൻവലിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രഖ്യാപിച്ചിരുന്ന മുസ്ലിംലീഗിന്റെ ഹർത്താല്‍ പിൻവലിച്ചു. സാധാരണക്കാരുടെയും വിദ്യാർഥികളുടെയും ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഹർത്താല്‍ പിൻവലിക്കുന്നത് എന്ന് യുഡിഎഫ് അറിയിച്ചു.…

4 hours ago