നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ.ടി ബി മിനി. അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും, നടിയെ ആക്രമിച്ചത് പള്‍സര്‍ സുനിയാണെങ്കിലും, അത് ചെയ്യിപ്പിച്ചത് ദിലീപാണെന്നും ടി ബി മിനി പറഞ്ഞു.
ഒരു തെറ്റ് ചെയ്ത ദിലീപ് അത് മറയ്ക്കുന്നതിന് വേണ്ടി നിരവധി തെറ്റുകളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും മിനി പറഞ്ഞു. ഒരു ഓണ്‍ലൈൻ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ. കേസില്‍ എട്ടാം പ്രതിക്ക് പ്രത്യേകമായി എന്തെങ്കിലും ടെൻഷനുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ടിബി മിനി ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ഒപ്പം ഈ കേസില്‍ ഇടപെട്ടത് മുതല്‍ തനിക്ക് വധഭീഷണി അടക്കം നേരിടുന്നുണ്ടെന്നും മിനി പറഞ്ഞു. ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാർഡ് കോടതിയിലിരക്കേ അനധികൃതമായി പരശോധിച്ചതില്‍ നടന്ന അന്വേഷണത്തിന്റെ സാക്ഷിമൊഴി പകർപ്പ് നടിക്ക് നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതരേ നടൻ ദിലീപ് ഹർജി നല്‍കിയ പശ്ചാത്തലത്തില്‍ കൂടിയാണ് അഭിഭാഷകയുടെ പ്രതികരണം.
എല്ലാം സര്‍ക്കാര്‍ ചെയ്യണമെന്നാണ് എന്റെ രാഷ്ട്രീയ നിലപാട്. സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ലെന്നല്ല, എന്നാലും കേസിന് വേണ്ടി അതിജീവിതയും ഒരുപാട് പൈസ ചിലവഴിച്ചിട്ടില്ല. സുപ്രീംകോടതയില്‍ നിന്നൊക്കെ വക്കീലന്മാരെ കൊണ്ടുവരുമ്പോൾ ലക്ഷക്കണക്കിന് രൂപയാണ് അവര്‍ക്ക് കൊടുക്കേണ്ടത്. അത് അതിജീവിത അധ്വാനിച്ച് ഉണ്ടാക്കിയ പണമാണ്. ഒരു അതിജീവിതയോട് ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അതെന്നും ടിബി മിനി പറയുന്നു.
The post ‘ദിലീപ് തെറ്റ് ചെയ്തിട്ടുണ്ട്, തെളിവുകള്‍ കയ്യിലുണ്ട്, ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം’; അതിജീവിതയുടെ അഭിഭാഷക appeared first on News Bengaluru.
സുല്‍ത്താന്‍ ബത്തേരി: ഹേമചന്ദ്രന്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി വെല്‍ബിന്‍ മാത്യു ആണ് അറസ്റ്റിലായത്.…
കണ്ണൂര്‍: പയ്യന്നൂരിൽ പാചകവാതക ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം രൂപ കവർന്നു. ചെറുകുന്നിലെ അന്നപൂർണ ഏജൻസി ജീവനക്കാരനും പയ്യന്നൂർ റൂറൽ…
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തില്‍ നിന്നും ഭൂമിയില്‍ തിരിച്ചെത്തിയ ശുഭാംശു ശുക്ല ഇന്ത്യയിലെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ച ആദ്യ…
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം സെപ്റ്റംബര്‍ 20ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി…
പാലക്കാട്: വാളയാറിൽ കാർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ മലർ, ലാവണ്യ എന്നിവരാണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇതിനൊപ്പം വയനാട്, കോഴിക്കോട്,…