ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ സുഹൃത്തുക്കളുമായി നടത്തിയ പന്തയം വെപ്പിൽ യുവാവിന് ദാരുണാന്ത്യം. കോണനകുണ്ടേയിലാണ് സംഭവം. ശബരീഷ് (32) ആണ് മരിച്ചത്. പന്തയത്തിന്റെ ഭാഗമായി തിരികൊളുത്തിയ പടക്കങ്ങള്‍ക്ക് മുകളില്‍ ഇരിക്കുകയായിരുന്നു യുവാവ്. സംഭവത്തിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ദീപാവലി രാത്രിയില്‍ ആഘോഷങ്ങളുടെ ഭാഗമായി ശബരീഷും സുഹൃത്തുക്കളും മദ്യപിച്ചിരുന്നു. ഇതോടെ ഇവർ പടക്കം പൊട്ടിക്കാന്‍ പുറത്തിറങ്ങുന്നതും പന്തയം വയ്ക്കുന്നതും. പടക്കങ്ങള്‍ സൂക്ഷിച്ച കാർഡ്ബോർഡ് പെട്ടിയിൽ ഇരിക്കാൻ കഴിയുന്നവർക്ക് പുതിയ ഓട്ടോറിക്ഷ ലഭിക്കുമെന്നായിരുന്നു പന്തയം.
തുടർന്ന് ശബരീഷ് പെട്ടിക്കുമുകളില്‍ ഇരിക്കുകയായിരുന്നു. സംഭവത്തിൽ ശബരീഷിന്‍റെ ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് ശബരീഷിന്റെ സുഹൃത്തുക്കളായ ആറു പേരെ അറസ്റ്റ് ചെയ്തു.
TAGS: BENGALURU | DEEPAVALI ACCIDENT
SUMMARY: Man dies after sitting on bursting firecracker box in Bengaluru on Deepavali
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…