വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. ദുരന്തമെടുത്ത മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ ഏറെനേരം ആകാശത്തുനിന്നു നോക്കിക്കണ്ട ശേഷം കല്‍പറ്റയിലിറങ്ങി. തുടർന്ന് റോഡ് മാർഗമാണ് ചൂരല്‍മലയിലെത്തിയത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ കണ്ണൂർ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇതിനുശേഷം മൂന്ന് ഹെലികോപ്ടറുകളിലായി പ്രധാനമന്ത്രിയും ഗവർണറും മുഖ്യമന്ത്രിയും വയനാട്ടിലേക്കു തിരിക്കുകയായിരുന്നു. വ്യോമനിരീക്ഷണത്തിലാണ് ഉരുള്‍പൊട്ടലിന്റെ ഉത്ഭവസ്ഥാനം കണ്ടത്. മേപ്പാടി കുന്നുകളിലെ പുഞ്ചിരിമലയില്‍ വനത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്.
രണ്ട് റൗണ്ട് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഈ പ്രദേശത്ത് വ്യോമനിരീക്ഷണം നടത്തി. ഇതിന് പുറമേ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമല എന്നിവടങ്ങളിലെ നാശനഷ്ടവും ആകാശയാത്രയിലൂടെ പ്രധാനമന്ത്രി നിരീക്ഷിച്ചു. ഈ പ്രദേശങ്ങളിലും പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ രണ്ടുതവണ വട്ടമിട്ട് പറന്ന സൂഷ്മമായ വ്യോമനിരീക്ഷണം നടത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്ന് വ്യോമനിരീക്ഷണത്തിനിടെ പ്രധാനമന്ത്രിക്ക് ദുരന്തത്തിന്റെ വ്യാപ്തി വിവരിച്ചുകൊടുത്തു. രണ്ടു ഹെലികോപ്ടറുകളാണ് കല്‍പ്പറ്റയിലെ ഹെലിപാഡിലിറങ്ങിയത്. മന്ത്രിമാരായ കെ രാജൻ,പി പ്രസാദ്, പിഎ മുഹമ്മദ് റിയാസ്, ഒആർ കേളു കളക്ടർ ഡിആർ മേഘശ്രീ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
കല്‍പ്പറ്റയില്‍ നിന്ന് റോഡുമാർഗം പ്രധാനമന്ത്രി ചൂരല്‍മലയില്‍ എത്തി. ബെയ്ലി പാലം, സ്കൂള്‍ റോഡ് എന്നിവടങ്ങള്‍ പ്രധാനമന്ത്രി സന്ദർച്ചു. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. പ്രത്യേക പാക്കേജ് വയനാടിനായി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
TAGS : WAYANAD LANDSLIDE | NARENDRA MODI
SUMMARY : Narendra Modi saw disaster areas first hand; Wayanad under heavy security
ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…
ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്‌ഷൻ…
ബെംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടാന്‍ തീരുമാനം. വൈസ് ചാൻസലർ…
ബെംഗളൂരു: ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബെംഗളൂരുവിലെ സമസ്തയുടെ…
തിരുവനന്തപുരം: മണ്ഡല പൂജയോടനുബന്ധിച്ച് 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. വെർചൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം…