Categories: KERALATOP NEWS

ദുരിതബാധിതരെ ചേര്‍ത്തുപിടിച്ച്‌ സിനിമാ ലോകം

വയനാട് ദുരന്തത്തില്‍ കൈത്താങ്ങായി സിനിമ ലോകം. നിരവധി താരങ്ങളാണ് വയനാടിന് കൈത്താങ്ങായി എത്തുന്നത്. ഇപ്പോഴിതാ വയനാടിന് സഹായവുമായി മമ്മൂട്ടിയും ദുല്‍ഖല്‍ സല്‍മാനും രംഗത്ത് എത്തിയിരിക്കുകയാണ്. മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖർ സല്‍മാൻ 15 ലക്ഷം രൂപയുമാണ് നല്‍കിയത്. തുക മന്ത്രി പി. രാജീവ് ഏറ്റുവാങ്ങി.

25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി ഫഹദ് ഫാസിലും നസ്രിയയും. ഫഹദിന്റെയും നസ്രിയയുടെയും ഉടമസ്ഥതയിലുളള ഫഹദ് ഫാസില്‍ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണകമ്പനി വഴിയാണ് തുക ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത്.

സൂര്യ, ജ്യോതിക, കാർത്തി എന്നിവർ ചേർന്ന് 50 ലക്ഷം രൂപ കൈമാറി. ഹൃദയം തകർന്നു പോകുന്നു. ദുരിതം അനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കുന്നു. രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന സർക്കാർ ഏജൻസി അംഗങ്ങളോടും ജനങ്ങളോടും ബഹുമാനം എന്നാണ് സൂര്യ എക്സില്‍ കുറിച്ചിരിക്കുന്നത്.

രശ്മിക മന്ദാന 10 ലക്ഷം രൂപ കൈമാറി. വയനാട്ടിലെ ദുരന്ത വാർത്ത കണ്ടപ്പോള്‍ ഹൃദയം നുറുങ്ങിപ്പോയെന്ന് രശ്മിക മന്ദാന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഭീകരമാണ് ഈ അവസ്ഥ. ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്കായി പ്രാർത്ഥിക്കുന്നുവെന്നും രശ്മിക കുറിച്ചു. കഴിഞ്ഞ ദിവസം വിക്രം 20 ലക്ഷം രൂപ നല്‍കിയിരുന്നു.

TAGS : WAYANAD LANDSLIDE | FILM STAR
SUMMARY : The film world is holding the victims together

Savre Digital

Recent Posts

സാഹിത്യ സംവാദം

ബെംഗളൂരു: ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിച്ച സാഹിത്യ സംവാദവും, നോവൽ ചർച്ചയും ഡോ. നിഷ മേരി തോമസ്  ഉദ്ഘാടനം…

33 minutes ago

മഴ ശക്തം; ഒമ്പത്‌ ഡാമുകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്ന ഒമ്പത്‌ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്ക്…

38 minutes ago

കർണാടക ആര്‍ടിസി ബസ് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചു: രണ്ട് മരണം, 12 പേർക്ക് പരുക്ക്

ബെംഗളൂരു: ബെല്ലാരിയില്‍ കർണാടക ആർടിസി ബസ് നിർത്തിയിട്ടിരുന്ന സ്റ്റേഷനറി ലോറിയിലേക്ക് ഇടിച്ച് കയറി രണ്ട് യുവാക്കൾക്ക് രണ്ടുപേർ മരിച്ചു. 12…

2 hours ago

വോട്ട് കൊള്ള ആരോപണം ഭരണഘടനക്ക് അപമാനം; ആരോപണങ്ങളെ ഭയക്കുന്നില്ല, രാഹുലിന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുപോലെയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.…

2 hours ago

‘ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന പ്രചാരണം വ്യാജം’; എം വി ശ്രേയാംസ് കുമാർ

കോഴിക്കോട്: ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആര്‍ജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ.…

2 hours ago

കോഴിക്കോട് വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം, മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.…

4 hours ago