ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവിച്ച കാര്യങ്ങളില്‍ കേരളത്തിന് സന്തോഷമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചതെന്നതില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജനങ്ങള്‍ ക്ഷമയോടെ കാത്തിരുന്ന പാതയാണ് തകര്‍ന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കണ്‍സ്ട്രക്ഷന്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ദേശീയ പാത തകര്‍ന്ന ഇടങ്ങളിലെ കരാര്‍ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. തകര്‍ന്ന പാതകളില്‍ മാറ്റം വരുത്തും.
ദേശീയപാതകളില്‍ ഘടനാപരമായ മാറ്റം വരുത്തുമെന്ന് NHAI ഹൈക്കോടതിയില്‍ അറിയിച്ചു. തെറ്റായ കാര്യങ്ങള്‍ സംഭവിച്ചുവെന്നും ദേശീയപാതാ അതോറിറ്റി തുറന്നു പറഞ്ഞു. ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലങ്ങളിലാണെന്നും മറുപടി നല്‍കാന്‍ സമയം വേണമെന്നും NHAI ആവശ്യപ്പെട്ടു. വ്യാഴാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. ദേശീയപാത അതോറിറ്റി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
TAGS : HIGH COURT
SUMMARY : National Highway Damage Incident: High Court criticizes National Highway Authority
ദുബൈ: ദുബൈ എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച സൈനികനെ തിരിച്ചറിഞ്ഞു. ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽകാഡ്…
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫിന് എതിർ സ്ഥാനാർഥികളില്ല. ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും…
ന്യൂഡല്‍ഹി: എസ്ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മര്‍ദം താങ്ങാനാവാതെ സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാർ…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം നവംബർ 23ന് ബെംഗളൂരു മൈസൂരു എന്നിവിടങ്ങളിൽ നടക്കും. പഠനോത്സവത്തില്‍ ചാപ്റ്റർ ഭാരവാഹികള്‍,…
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസും ലുഷ്ഷി കെയർ സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ എട്ടുമണിമുതൽ…
തിരുവനന്തപുരം: മാവേലിക്കര-ചെങ്ങന്നൂർ സെക്ഷനിലെ റെയിൽവേ പാലത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ…