▪️ ജോജു വര്ഗീസ്, ജോണിച്ചന്, ശ്യാം മധു
ബെംഗളൂരു: ദൊഡ്ഡബെല്ലാപുര കേന്ദ്രീകരിച്ച് രൂപവത്കരിച്ച മലയാളി കൂട്ടായ്മയായ കൈരളി സന്സ്കൃതി സംഘത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും പുതുവത്സരാഘോഷപരിപാടിയും ജനുവരി 11 ന് വൈകിട്ട് നാലിന് നന്ദിഹില്സ് റോഡിലെ ഹള്ളിമനെ ഓഡിറ്റോറിയത്തില് നടക്കും. എം.എല്.എ മാരായ എസ്.ആര്. വിശ്വനാഥ്, ധീരജ് മുനിരാജ്, നോര്ക്ക ഡെവലപ്മെന്റ് ഓഫീസര് റീസ രഞ്ജിത്ത്, മലയാളം മിഷന് കണ്വീനര് ടോമി ആലുങ്കല് എന്നിവര് ചടങ്ങില് മുഖ്യാതിഥികളായി പങ്കെടുക്കും..
സംഘടനയുടെ പ്രസിഡണ്ടായി ജോജു വര്ഗീസിനെയും സെക്രട്ടറിയായി ജോണിച്ചന്, ട്രഷററായി ശ്യാം മധു, രക്ഷാധികാരികളായി എ. വി.ജോസഫ്, മുരളീധരന് പോറ്റി എന്നിവരെയും 12 അംഗ കമ്മിറ്റിയേയും കഴിഞ്ഞ ദിവസം ചേര്ന്ന യോഗത്തില് തിരഞ്ഞെടുത്തു. രാജനെകുണ്ഡെ, ഗൗരിബിഡന്നൂര് എന്നിവിടങ്ങളിലെ മലയാളികള്ക്ക് കൂട്ടായ്മയുടെ ഭാഗമാകാമെന്ന് ഭാരവാഹികള് അറിയിച്ചു. ഫോണ്: 7892974228. 9740679293.6 282389359.
<BR>
TAGS : MALAYALI ORGANIZATION
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില് കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില് ഈ മാസം…
വാഷിങ്ടണ്: റഷ്യന് പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല് പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില് നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…
തിരുവനന്തപുരം: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് ഒരു മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം…
തിരുവനന്തപുരം: റോഡുവക്കിലെ ഉണങ്ങിനിന്ന മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്. വ്യാഴം രാത്രി…
പുനെ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ 84) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്നു. പൂനെയിലെ പ്രയാഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.…