ബെംഗളൂരു : ദ്രാവിഡ ഭാഷാ ട്രാൻസ്‌ലറ്റേഴ്‌സ് അസോസിയേഷനും (ഡിബിടിഎ) വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റും ചേർന്ന് ‘ദ്രാവിഡ കാവ്യ വൈഭവം’ കവിയരങ്ങ് സംഘടിപ്പിച്ചു. പ്രസിഡൻസി യൂണിവേഴ്‌സിറ്റി കന്നഡ വിഭാഗം മേധാവിയും ഡിബിടിഎ ജോയിന്റ് സെക്രട്ടറിയുമായ ഡോ. മലർവിഴി ഉദ്ഘാടനം ചെയ്തു. ഡിബിടിഎ പ്രസിഡന്റ് ഡോ. സുഷമ ശങ്കർ അധ്യക്ഷത വഹിച്ചു.
എഴുത്തുകാരികളായ ഇന്ദിരാബാലൻ, കെ.ടി. ബ്രിജി എന്നിവർ മുഖ്യാതിഥികളായി. കന്നഡ പഠന കേന്ദ്രത്തിലെ പഠിതാക്കൾ അമ്മയെക്കുറിച്ച് കന്നഡ ഭാഷയിൽ കവിതകൾ ചൊല്ലി.
കൂടാതെ മലയാളം, തമിഴ്, തുളു, തെലുങ്ക് ഭാഷകളിലും കവിതകൾ അവതരിപ്പിച്ചു. ബി. ശങ്കർ, അർച്ചന, പി. ഗീത, രാധാ ജോർജ്, ജയപ്രസാദ്, നിഷാ രാജേഷ്, അഡ്വ. ഹരികൃഷ്ണൻ, ഷാനവാസ്, ദിവ്യാ പങ്കജ്, രേവതി പ്രമോദ്, ദീപാലോചന, ജയകുമാർ, പ്രൊഫ. വി.എസ്. രാകേഷ്, റെബിൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഇന്ദിരാ ബാലനെ ചടങ്ങിൽ ആദരിച്ചു.
<BR>
TAGS : ART AND CULTURE
ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് 52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി.…
ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പിന്റെ പരിശോധനക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്ര വാഹനത്തിനെതിരെ 34 ഗതാഗത നിയമലംഘന…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലൂടെ നക്ഷത്ര ആമയെ കടത്താനുള്ള ശ്രമം വീണ്ടും. തമിഴ്നാട് സ്വദേശിയുടെ ബാഗിൽ നിന്നു 896 ആമകളെ കസ്റ്റംസ്…
ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ടത്തിലെ ജെപി നഗർ ഫോർത്ത് ഫേസ്- കെമ്പാപുര പാതയുടെ രൂപരേഖയിൽ മാറ്റം വരുത്താൻ ബിഎംആർസി…
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ മിന്നൽപ്രളയത്തിൽ രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. നൂറിലേറെപ്പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി നിഗമനം. ഇതുവരെ ധരാലിയിലെ പർവതഗ്രാമത്തിൽ നിന്ന് 150…
കുമരകം: മലയാളി ദമ്പതികളെ യുഎസിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാക്കയില്‍ പരേതനായ വി.ടി.ചാണ്ടിയുടെ മകന്‍ സി.ജി.പ്രസാദ് (76), ഭാര്യ പെണ്ണുക്കര…