ബെംഗളൂരു: കന്നഡ നടൻ ദർശൻ തോഗുദീപയ്‌ക്ക് വീണ്ടും കുരുക്ക് മുറുകുന്നു. മൈസൂരു-ടി നരസിപുര റോഡിലെ ദർശന്റെ ഫാം ഹൗസിൽ ദേശാടനക്കിളികളെ അനധികൃതമായി കൈവശം വെച്ചത് സംബന്ധിച്ചുള്ള കേസിൽ അന്വേഷണം നടത്തുന്ന വനംവകുപ്പ് രണ്ടു ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കും.
കെമ്പായനഹുണ്ടി ഗ്രാമത്തിലുള്ള ഫാം ഹൗസിൽ ദേശാടനപക്ഷികളെ അനധികൃതമായി കൂട്ടിൽ പാർപ്പിച്ചതിന് ദർശൻ, ഭാര്യ വിജയലക്ഷ്മി, ഫാംഹൗസ് മാനേജർ നാഗരാജ് എന്നിവർക്കെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേസിലെ കുറ്റപത്രം രണ്ടോ മൂന്നോ ദിവസത്തിനകം കോടതിയിൽ സമർപ്പിക്കുമെന്ന് മൈസൂരു സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മാലതി പ്രിയ പറഞ്ഞു. ചിത്രദുർഗയിലെ എസ്. രേണുകസ്വാമി എന്നയാളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നടൻ ദർശൻ നിലവിൽ ബെംഗളൂരു ജയിലിൽ കഴിയുകയാണ്.
TAGS: KARNATAKA| DARSHAN THOOGUDEEPA
SUMMARY: Forest officials to file chargesheet against darshan thoogudeepa
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടി നല്‍കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ…
ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ. മഹാബലിപുരത്ത് നടന്ന പാർട്ടി ജനറല്‍…