പാലക്കാട്: പട്ടാമ്പിയിലെ ധനകാര്യ ഇടപാട് സ്ഥാപനത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ് യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓങ്ങലൂര്‍ വാടാനാംകുറുശ്ശി വടക്കേ പുരക്കല്‍ ഷിതയാണ് മരിച്ചത്.
ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷിത. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗനം. ഇന്നലെ വൈകിട്ടാണ് യുവതി ജീവനൊടുക്കിയത് എന്നാണ് നിഗമനം. സ്ഥാപനം അടച്ചതിന് ശേഷം ശുചിമുറിയില്‍ കയറി ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ചതാണെന്ന് പറയപ്പെടുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.
TAGS : PALAKKAD | SUICUDE
SUMMARY : An employee set herself on fire in the washroom of a financial institution
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ പേരിൽ കസ്റ്റംസ് പിടിച്ചെടുത്ത തന്റെ വാഹനങ്ങൾ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി നടൻ ദുൽഖർ…
തിരുവനന്തപുരം: തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിവെച്ചു. ഒക്ടോബര്‍ നാലിലേക്കാണ് നറുക്കെടുപ്പ് മാറ്റിയത്. ടിക്കറ്റുകള്‍ പൂര്‍ണമായി വില്‍പ്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ്…
തൃശൂർ: തൃശൂരില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ ആറാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗവ്യാപനം…
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 30ന് പൊതു അവധി പ്രഖ്യാപിച്ചു. പൊതുഭരണ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. നിലവില്‍ ഒക്ടോബർ ഒന്ന്,…
മംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ച് മംഗളൂരു- ഷൊര്‍ണൂര്‍ റൂട്ടില്‍ പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ. അവധി ദിവസങ്ങളോട് ബന്ധപ്പെട്ട…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം. മൊബൈല്‍ മോഷണം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിക്കുകയായിരുന്നു. സഹായം തേടി പോലീസിനെ സമീപിച്ചപ്പോള്‍…