Categories: KARNATAKATOP NEWS

നക്സൽ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങുന്നു; കീഴടങ്ങാനൊരുങ്ങി ആറ് മാവോയിസ്റ്റുകൾ

ബെംഗളൂരു: ചിക്കമഗളൂരുവിൽ ബുധനാഴ്ച ആറ് മാവോയിസ്റ്റുകൾ കീഴടങ്ങും. നക്സൽ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങുന്നതായി ആറു പേരും സംസ്ഥാന സർക്കാരിനെ അറിയിച്ചതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. നക്‌സൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ജില്ലാ ഭരണകൂടം രൂപീകരിച്ച സമിതിയുടെ ശ്രമത്തിൻ്റെ ഫലമാണ് ഇവരുടെ കീഴടങ്ങൽ. സമിതി അംഗങ്ങൾ വനത്തിനുള്ളിൽ നക്‌സലുകളുമായി ചർച്ച നടത്തിയതിന് ശേഷമാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.

മുണ്ടുഗാരു ലത (മുണ്ടുഗാരു, ശൃംഗേരി), വനജാക്ഷി (ബലേഹോളെ, കലസ), സുന്ദരി (കുത്തലൂർ, ദക്ഷിണ കന്നഡ), മാരേപ്പ അരോളി (കർണാടക), വസന്ത് (തമിഴ്‌നാട്), എൻ. ജിഷ (കേരളം) എന്നിവരാണ് ബുധനാഴ്ച കീഴടങ്ങുന്നത്. മുൻ നക്സലുകൾ നൂർ സുൽഫിക്കർ, ശ്രീധർ, ശാന്തിഗാഗി നാഗരിക വേദികെ സമിതി, ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ മീന നാഗരാജ്, എസ്പി വിക്രം ആംതെ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ കീഴടങ്ങുന്നത്.

TAGS: KARNATAKA | NAXALITES
SUMMARY: Six Naxals expected to surrender in Chikkamagalur on Wednesday

Savre Digital

Recent Posts

ചൈനയില്‍ നിര്‍മാണത്തിലിരുന്ന കൂറ്റൻ പാലം തകര്‍ന്നു വീണു; 12 പേര്‍ മരിച്ചു

ചൈന: ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന കൂറ്റൻ പാലം തകർന്നു വീണു. അപകടത്തില്‍ 12 പേർ മരിച്ചതായും നാല്…

2 hours ago

ആഗോള അയ്യപ്പ സംഗമം; എം കെ സ്റ്റാലിൻ മുഖ്യാതിഥിയാകും

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വി.എൻ വാസവൻ.…

2 hours ago

മെട്രോ മുഹമ്മദ് ഹാജി പുരസ്ക്കാരം ബെംഗളൂരു ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യൂമാനിറ്റിക്ക്

കാസറഗോഡ്: ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ചന്ദ്രിക സുപ്രഭാതം ഡയറക്ടറും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന…

3 hours ago

ബിബിഎംപി വാർഡ് പുനർനിർണയം നവംബർ ഒന്നിനകം പൂർത്തിയാകും: ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് ബെംഗളൂരു വികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി…

3 hours ago

ആൾ താമസമില്ലാത്ത വീടിൻ്റെ മാലിന്യ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം

കൊച്ചി: കോതമംഗലം ഊന്നുകല്ലിന് സമീപം ആള്‍താമസമില്ലാത്ത വീടില്‍ മൃതദേഹം കണ്ടെത്തി. വീട്ടിലെ മാലിന്യ ടാങ്കിനുള്ളില്‍ നിന്നും സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.…

4 hours ago

ബെവ്കോ ജീവനക്കാര്‍‌ക്ക് ഓണസമ്മാനമായി ഇത്തവണ റെക്കോര്‍ഡ് ബോണസ്

തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസായി ലഭിക്കും. എക്‌സൈസ്…

4 hours ago