ബെംഗളൂരു: നക്സൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് കീഴടങ്ങിയ മലയാളി വനിത ഉൾപ്പെടെയുള്ള ആറ് പേർക്ക് ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ. മൂന്ന് ലക്ഷം രൂപ വീതം ആറ് പേർക്കും അനുവദിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ബുധനാഴ്ചയാണ് ചിക്കമഗളൂരു എസ്പി വിക്രം ആംതെയുടെയും വെസ്റ്റേൺ സോൺ ഐജിപി അമിത് സിംഗിൻ്റെയും നേതൃത്വത്തിൽ ആറ് പേരും കേരളത്തിൽ നിന്നുള്ള ജിഷ, തമിഴ്‌നാട് സ്വദേശി കെ.വസന്ത്, കർണാടക സ്വദേശികളായ മുണ്ടഗാരു ലത, സുന്ദരി, ജയണ്ണ, വനജാക്ഷി എന്നിവരാണ് കീഴടങ്ങിയത്. ആറു പേരെയും ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ ഹാജരാക്കി.
ലതയ്‌ക്കെതിരെ 85, സുന്ദരിക്കെതിരെ 71, ജയണ്ണയ്‌ക്കെതിരെ 50 എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. മാവോയിസ്റ്റ് പ്രസ്ഥാനത്തിലെ പ്രമുഖരിൽ ഒരാളായി അറിയപ്പെടുന്ന ലതയ്‌ക്കെതിരെ ഒന്നിലധികം സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള വസന്ത് എട്ട് കേസുകളും കേരളത്തിൽ നിന്നുള്ള ജിഷയ്‌ക്ക് 17 കേസുകളും ഉണ്ട്. ആറ് പേർക്കും ദേശീയ അന്വേഷണ ഏജൻസിയ്ക്ക് (എൻഐഎ) കീഴിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
TAGS: KARNATAKA | NAXALITE
SUMMARY: Karnataka government announces Rs 3 lakh each for six surrendered Naxals
പാലക്കാട്: കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. പാലക്കാട് നെല്ലായ പേങ്ങാട്ടിരി അംബേദ്കര്‍ നഗറില്‍ ചെറുവശ്ശേരി പള്ളിയാലില്‍…
ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ വിജയം സദ് ഭരണത്തിന്റെയും വികസനത്തിന്റെയും…
മുംബൈ: ആദ്യകാല ബോളിവുഡ് നായിക കാമിനി കൗശല്‍ (98) അന്തരിച്ചു. വ്യാഴാഴ്ച രാത്രി മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഏഴുപതിറ്റാണ്ടുകാലം ബോളിവുഡില്‍…
ബെംഗളൂരു: ശ്രീ അയ്യപ്പൻ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ടി.ഐ.) കർണാടക ഗവൺമെന്റ് പ്രൈവറ്റ്…
ചെന്നൈ: നായയുടെ കടിയേറ്റ യുവാവ് മാസങ്ങൾക്ക് ശേഷം പേവിഷ ബാധയെ തുടർന്ന് മരിച്ചു. തമിഴ്നാട് കന്യാകുമാരി സ്വദേശി അയ്യപ്പൻ (31)…
കോഴിക്കോട്: കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.ഫാത്തിമ തഹ്ലിയ മല്‍സരിക്കും. കുറ്റിച്ചിറ വാർഡിൽ നിന്നാകും മത്സരിക്കുക. ലീഗിന്റെ വിദ്യാര്‍ഥി…