ബെംഗളൂരു: നഗരത്തിലെ 165 ജംഗ്ഷനുകളിൽ കൂടി നിർമിത ബുദ്ധി (എ.ഐ) സിഗ്നൽ സംവിധാനം ഏർപ്പെടുത്തുമെന്ന് ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്. നഗരത്തിലുടനീളമുള്ള ട്രാഫിക് മാനേജ്മെൻ്റ് മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നൂതന സംവിധാനം ബെംഗളൂരു അഡാപ്റ്റീവ് ട്രാഫിക് കൺട്രോൾ സിസ്റ്റം (ബിഎടിസിഎസ്) എന്ന പേരില്‍ ഈ വര്‍ഷം മെയ് മാസത്തിലാണ് ആരംഭിച്ചത്. നിലവിൽ നഗരത്തിലെ 60 ജംക്ഷനുകളിൽ ഇത് പ്രകാരമുള്ള സിഗ്നല്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.
സെൻസറുകളുടെ സഹായത്തോടെ കാലതാമസം ഒഴിവാക്കി സിഗഗ്നലുകൾ കൃത്യ സമയത്ത് പ്രവർത്തിപ്പിക്കാൻ ഈ സംവിധാനത്തിന് സാധിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ഘട്ടം ഘട്ടമായി നഗരത്തിലെ 400 ജംക്ഷനുകളിലേക്ക് കൂടി എ.ഐ സിഗ്നൽ സ്ഥാപിക്കാനാണ് ബെംഗളൂരു സിറ്റി ട്രാഫിക് വിഭാഗം ലക്ഷ്യമിടുന്നത്. ജാപ്പനീസ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിഗ്നൽ സംവിധാനത്തിന് 58 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നതായി ട്രാഫിക് ജോയിൻ്റ് കമ്മീഷണർ എം. എൻ. അനുഛേദ് പറഞ്ഞു.
<br>
TAGS : AI SIGNAL SYSTEM | BENGALURU TRAFFIC POLICE
SUMMARY : AI based signal system at 165 junctions
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ 31-ാമത് വാര്‍ഷിക പൊതുയോഗവും, കുടുംബ സംഗമവും 15 ന് രാവിലെ 10.30-ന് ദാസറഹള്ളി ചൊക്കസാന്ദ്ര…
ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന്…
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കാര്‍…
തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വാങ്ങാനുള്ള കരാറിന്…
കോഴിക്കോട്: വാണിമേലില്‍ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേല്‍ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡില്‍ വെച്ചാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റ…