നഗരത്തിൽ ക്യാബ് സേവനങ്ങൾ ആരംഭിച്ച് നമ്മ യാത്രി

ബെംഗളൂരു: ബെംഗളൂരുവിൽ ഔദ്യോഗികമായി ക്യാബ് സേവനങ്ങൾ ആരംഭിച്ച് നമ്മ യാത്രി. 25,000 ക്യാബ് ഡ്രൈവർമാരുമായാണ് നഗരത്തിൽ സേവനം ആരംഭിച്ചിരിക്കുന്നത്. ആപ്പ് ഇതിനകം കൊൽക്കത്തയിലും കൊച്ചിയിലും ക്യാബ് സേവനങ്ങൾ നൽകുന്നുണ്ട്. ചെന്നൈയിൽ സോഫ്റ്റ്-ലോഞ്ച് ക്യാബ് സേവനങ്ങളുമുണ്ട്. ഉടൻ തന്നെ മുംബൈയിലും സേവനം ലോഞ്ച് ചെയ്യുമെന്ന് ആപ്പ് അധികൃതർ പറഞ്ഞു.

ആദ്യദിനം മാത്രം ബെംഗളൂരുവിൽ നാലായിരം മുതൽ അയ്യായിരം വരെ യാത്രകൾ രേഖപ്പെടുത്തി. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് നെറ്റ്‌വർക്കിൽ വികസിപ്പിച്ച നമ്മ യാത്രി ആപ്പ് ഡ്രൈവർമാരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും വാഹന പരിപാലനം മെച്ചപ്പെടുത്തുന്നതിനും സീറോ-കമ്മീഷനും ഡയറക്‌ട്-ടു-ഡ്രൈവർ മോഡൽ സേവനങ്ങളും വാഗ്ദാനം ചെയ്യാനും പ്രതിജ്ഞാബദ്ധമാണ്. കൂടാതെ, കർണാടക സർക്കാർ നിശ്ചയിച്ചിട്ടുള്ള ഏറ്റവും പുതിയ യാത്ര നിരക്ക് നടപ്പാക്കുന്ന ആദ്യത്തെ ആപ്പ് കൂടിയാണ് നമ്മ യാത്രി.

നിലവിൽ നോൺ എസി മിനി, എസി മിനി, സെഡാൻ, എക്സ് എൽ ക്യാബ് സേവനങ്ങൾ ആപ്പിലുണ്ട്. സംസ്ഥാനത്തുടനീളമുള്ള ഇൻ്റർ-സിറ്റി, റെൻ്റലുകൾ, ഷെഡ്യൂൾഡ് റൈഡുകൾ എന്നിവ ആപ്പ് ഉടൻ അവതരിപ്പിക്കും. ഭിന്നശേഷി സൗഹൃദ സവാരികൾ, അധിക ലഗേജ്, വളർത്തുമൃഗങ്ങൾക്കൊപ്പം യാത്ര തുടങ്ങിയവയും ഉടൻ പുറത്തിറക്കും.

എസി മിനി ക്യാബിനു 4 കിലോമീറ്റർ വരെ 100 രൂപയാണ് നിരക്ക്. മിനിമം നിരക്കിന് മുകളിലുള്ള ഓരോ കിലോമീറ്ററിന് 18 രൂപയും, സെഡാന് 4 കിലോമീറ്റർ വരെ 115 രൂപയും, മിനിമം നിരക്കിന് മുകളിലുള്ള ഓരോ കിലോമീറ്ററിന് 21 രൂപയും, എക്സ് എൽ ക്യാബുകൾക്ക് 130 രൂപയും നിശ്ചയിച്ചിട്ടുണ്ട്.

The post നഗരത്തിൽ ക്യാബ് സേവനങ്ങൾ ആരംഭിച്ച് നമ്മ യാത്രി appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ലോറിക്ക് പുറകില്‍ ബൈക്കിടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശൂർ: ദേശീയപാത മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19) ,അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…

22 minutes ago

ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവം; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ തമിഴ്‌നാട് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തമിഴ്‌നാട് വിരുതനഗര്‍ ജില്ലയിലെ…

1 hour ago

ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മ അറസ്റ്റിൽ

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മൂമ്മയെ അറസ്റ്റ്…

3 hours ago

ഛത്തീസ്ഗഡിലെ ട്രെയിന്‍ അപകടം; മരണസംഖ്യ 11 ആയി

റായ്പൂർ: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കുട്ടിയിടിച്ച്‌ വന്‍ അപകടം. ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ഇതുവരെ 11 പേരുടെ…

3 hours ago

പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു അലക്സിന്

ബെംഗളൂരു: മലയാളത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു…

3 hours ago

കാറും കൊറിയർ വാഹനവും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ ബിദറിൽ കൊ​റി​യ​ർ വാ​ഹ​ന​ത്തി​ൽ കാ​റി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു. കാ​ർ യാ​ത്ര​ക്കാ​രാ​യ തെ​ല​ങ്കാ​ന സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ നാ​രാ​യ​ൺ​ഖേ​ഡ്…

4 hours ago