ബെംഗളൂരു: ബെംഗളൂരുവിൽ സുരക്ഷ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 500-ലധികം സ്ഥലങ്ങളിൽ 890 എഐ അടിസ്ഥാനമാക്കിയുള്ള സിസിടിവി കാമറകൾ സ്ഥാപിക്കാൻ നിർദേശവുമായി സിറ്റി പോലീസ്.
നഗരത്തിന് ചുറ്റുമുള്ള 3,000ത്തോളം പ്രധാന സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 7,500 കാമറകൾക്ക് പുറമെയാണിവ. നിലവിലുള്ളവയിൽ 2,500 എണ്ണം പ്രവർത്തനരഹിതമാണ്.
സിറ്റി പോലീസിൻ്റെ അഡ്മിനിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെൻ്റ് ഇത് സംബന്ധിച്ച് ബിഇഎല്ലുമായി ഉടൻ കരാർ ഒപ്പുവെക്കും. നഗരത്തിൽ മുമ്പ് സ്ഥാപിച്ച കാമറകൾ ബിഎസ്എൻഎല്ലുമായി സഹകരിച്ചായിരുന്നു. ജൂൺ അവസാനത്തോടെ 2,500 കാമറകൾ പുനരുജ്ജീവിപ്പിക്കുകയും കമാൻഡ് സെൻ്ററുമായി ബന്ധിപ്പിക്കുകയും ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.
ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ പോലീസിനെ സഹായിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് എഐ കാമറകൾ. സേഫ് സിറ്റി പദ്ധതിക്ക് കീഴിൽ വരാനിരിക്കുന്ന 890 നൂതന സാങ്കേതിക കാമറകൾ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കമാൻഡ് സെൻ്ററുമായി ബന്ധിപ്പിച്ചിരിക്കുന്ന കാമറകൾ ക്രമസമാധാനപാലനത്തിനും ട്രാഫിക് മാനേജ്മെൻ്റിനും ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, എട്ട് ഡ്രോൺ കാമറകൾ വാങ്ങാനും ബെംഗളൂരുവിലുടനീളം 150 വാച്ച് ടവറുകൾ സ്ഥാപിക്കാനും പോലീസ് നിർദേശിച്ചിട്ടുണ്ട്. ഇതുകൂടാതെ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ, ക്രിക്കറ്റ് സ്റ്റേഡിയം തുടങ്ങിയ പൊതുസ്ഥലങ്ങളിൽ അത്യാധുനിക സവിശേഷതകളുള്ള എട്ട് ഹൈ-ഡെഫനിഷൻ കാമറകൾ സ്ഥാപിക്കാൻ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 98,640 രൂപയാണ് ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില.…
കൊല്ലം: ശബരിമല സ്വർണപ്പാളി കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജുഡീഷല്‍ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്കു ദീർഘിപ്പിച്ചു.…
കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മര്വാന്, കോഴിക്കോട് കക്കോടി…
ബെംഗളൂരു: ചിത്രപ്രിയ കൊലക്കേസിൽ തെളിവുശേഖരണത്തിന്റെ ഭാഗമായി അന്വേഷണസംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളിൽ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരോൾ ആഘോഷം ഷെട്ടിഹള്ളി ലാസ്യ നൃത്തഭവനിൽ 21 ന് ഉച്ചയ്ക്ക് 2.45ന് നടക്കും.…
എറണാകുളം: കോതമംഗലം കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ചു കോളേജ് വിദ്യാർഥി മരിച്ചു. പുതുപ്പാടി കോളജിലെ ബി.സി.എ അവസാന വർഷ വിദ്യാർഥി…