ബെംഗളൂരു: ബെംഗളൂരുവിൽ നടപ്പാതകളിലൂടെ വാഹനം ഓടിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്ന് ട്രാഫിക് പോലീസ്. ഫുട്പാത്തുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. ഫുട്പാത്തുകളിലൂടെ സഞ്ചരിക്കുന്ന ബൈക്ക്, കാർ ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യുമെന്ന് ട്രാഫിക് പോലീസ് ഇതിന് മുമ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ ഇത്തവണ ലൈസൻസ് പൂർണമായും റദ്ദാക്കാനാണ് തീരുമാനമെന്നും, നയത്തിൽ ഇളവ് വരുത്തില്ലെന്നും സിറ്റി പോലീസ് മേധാവി ബി. ദയാനന്ദ പറഞ്ഞു. നിയമലംഘകർക്കെതിരെ പിഴയും ചുമത്തും. ഫുട്പാത്തുകളിലൂടെ കാൽനടയാത്രക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനാണ് നടപടി.
നഗരത്തിൽ ഫുട്പാത്തുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിൽ അടുത്തിടെ വർധനവുണ്ടായിട്ടുണ്ട്. ഇത് കാൽനടയാത്രക്കാർക്ക് അസൗകര്യമുണ്ടാക്കിയിട്ടുണ്ട്. അതേസമയം ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെ ബെംഗളൂരുവിലുടനീളം മദ്യപിച്ച് വാഹനമോടിച്ചതിന് (ഡിഡി) ഏകദേശം 62,300 വാഹനങ്ങൾ ട്രാഫിക് പോലീസ് പരിശോധിച്ചതായി ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം. എൻ. അനുചേത് പറഞ്ഞു. പരിശോധനയിൽ 800 ഓളം ഡ്രൈവർമാർ മദ്യപിച്ചതായി ട്രാഫിക് പോലീസ് കണ്ടെത്തി. ഇവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും 80 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU | DRIVING
SUMMARY: Driving license to be suspended for riding on footpaths
ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ…
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ…
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റില്‍. 40 ലക്ഷം രൂപ തട്ടിയ കേസില്‍ എറണാകുളം ടൗണ്‍…
തിരുവനന്തപുരം: പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക…
ബെംഗളൂരു: മെെസൂരു ശ്രീ മുത്തപ്പന്‍ മടപ്പുരയിലെ ഈ വര്‍ഷത്തെ പുത്തരി വെള്ളാട്ട ചടങ്ങുകള്‍ ഞായറാഴ്ച രാവിലെ മുതല്‍ നടക്കും. രാവിലെ…