Categories: TOP NEWS

നടിക്കെതിരായ ബാലചന്ദ്ര മേനോന്റെ പരാതി; യുട്യൂബ് ചാനലുകൾക്കെതിരെ കേസ് എടുത്തു

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ പരാതിയിൽ യുട്യൂബ് ചാനലുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ആലുവ സ്വദേശിയായ നടിക്കെതിരെ നൽകിയ പരാതിയിലാണ് പോലീസ് നടപടി. നടിയുടെ ലൈംഗിക ആരോപണം സംപ്രേഷണം ചെയ്ത  യുട്യൂബ് ചാനലുകൾക്കെതിരെയാണ് കേസെടുത്തത്. ലൈംഗികത പ്രകടമാകുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരമാണ് കേസ്.

ലൈംഗിക ആരോപണം ഉന്നയിക്കുമെന്ന് നടിയുടെ അഭിഭാഷകന്‍ ബ്ലാക്ക്മെയില്‍ ചെയ്തെന്ന് ബാലചന്ദ്രമേനോന്‍ പരാതി നല്‍കിയിരുന്നു. ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്രമേനോന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. ഈ മാസം പതിമൂന്നിനാണ് അഭിഭാഷകന്‍ സംഗീത് ലൂയിസ് എന്ന് പരിചയപ്പെടുത്തിയയാള്‍ ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. അടുത്ത ദിവസം മൂന്ന് ലൈംഗിക ആരോപണങ്ങള്‍ വരുമെന്നായിരുന്നു ഭീഷണി. സെപ്‌തംബർ 13ന് ഭാര്യയുടെ ഫോൺ നമ്പറിലായിരുന്നു കോൾ വന്നത്.

അടുത്തദിവസം നടി സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റുമിട്ടു. തന്നെ സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്നും ബാലചന്ദ്ര മേനോൻ പറയുന്നു. വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഢനീക്കത്തിന്റെ ഇരയാണെന്ന് താനെന്നും ഇതിനെതിരെ അന്വേഷണം വേണമെന്നും ബാലചന്ദ്രമേനോന്‍ ആവശ്യപ്പെട്ടു.
<BR>
TAGS : BALACHANDRA MENON | SEXUAL ASSULT CASE
SUMMARY : Balachandra Menon’s complaint against the actress. A case was filed against YouTube channels

 

Savre Digital

Recent Posts

ബെംഗളൂരു മെട്രോ സ്റ്റേഷനില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ

ബെംഗളൂരു ബെംഗളൂരുവിലെ ഒരു മെട്രോ സ്റ്റേഷൻ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍. ബല്ലാരി സ്വദേശി ബി.എസ്. രാജീവ്…

19 minutes ago

ബെംഗളൂരുവിലെ നിലവാരമില്ലാത്ത പിജികളിൽ റെയ്ഡ്, 14 എണ്ണം സീല്‍ ചെയ്തു

ബെംഗളൂരു: നഗരത്തിലെ അനധികൃത പേയിംഗ് ഗസ്റ്റ് താമസ സൗകര്യങ്ങൾക്കെതിരെ കർശന നടപടിയുമായി ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ. ലൈസൻസില്ലാതെ പ്രവർത്തിച്ച…

43 minutes ago

കേളി ബെംഗളൂരു ഭാരവാഹികള്‍

ബെംഗളൂരു: ബെംഗളൂരുവിലെ സാമൂഹിക, കലാ, സാംസ്കാരിക സംഘടനയായ 'കേളി'യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സുരേഷ് പാൽകുളങ്ങര, വൈസ് പ്രസിഡന്റ്…

1 hour ago

ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞു; നാല് കര്‍ണാടക സ്വദേശികള്‍ക്ക് പരുക്ക്

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. എരുമേലി കണമലക്ക് സമീപമാണ് അപകടം. കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന ബസാണ്…

2 hours ago

വയനാട്ടില്‍ സിപ് ലൈൻ അപകടം; വ്യാജ എഐ വീഡിയോ നിര്‍മ്മിച്ചയാള്‍ പിടിയില്‍

വയനാട്: വയനാട്ടില്‍ സിപ്‌ലൈന്‍ പൊട്ടി അപകടമുണ്ടായി എന്ന രീതിയില്‍ വ്യാജ വീഡിയോ നിര്‍മിച്ച്‌ പ്രചരിപ്പിച്ചയാള്‍ പിടിയില്‍. ആലപ്പുഴ സ്വദേശി അഷ്‌കര്‍…

2 hours ago

ഐഎസ്ഐഎസ്സിൽ ചേരാൻ പതിനാറുകാരനെ പ്രേരിപ്പിച്ചു: അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ കേസ്

തിരുവനന്തപുരം: പതിനാറുകാരനെ ഐ എസ് ഐ എസ്സിൽ ചേരാൻ പ്രേരിപ്പിച്ച പരാതിയിൽ. കുട്ടിയുടെ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യു എ പി…

2 hours ago