Categories: KERALATOP NEWS

നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി

നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകർത്തിയ കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി. അതിജീവിതയ്ക്ക് മൊഴിപ്പകർപ്പ് നൽകരുതെന്ന ദിലീപിൻ്റെ ആവശ്യം ഡിവിഷൻ ബെഞ്ചും തള്ളി. മൊഴിപ്പകർപ്പ് നല്‍കാൻ വിചാരണക്കോടതിക്ക് ഡിവിഷൻ ബെഞ്ച് നിർദേശം നല്‍കി. തീർപ്പാക്കിയ കേസിലെ മൊഴിപ്പകർപ്പ് നൽകരുതെന്ന ദിലീപിന്റെ വാദം കോടതി തള്ളി.

പകർപ്പ് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ആയിരുന്നു ദിലീപിന്റെ ഹർജി. ജസ്റ്റിസുമാരായ എൻ. നഗരേഷും പി.എം മനോജും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. പകർപ്പ് നല്‍കാൻ നിയമപരമായി കഴിയില്ലെന്നായിരുന്നു ദിലീപിൻ്റെ വാദം. വിചാരണക്കോടതി പകർപ്പ് നിഷേധിച്ചതിനെ തുടർന്ന് അതിജീവിത ഹൈക്കോടതിയെ സമീപിച്ചാണ് അനുകൂല ഉത്തരവ്
വാങ്ങിയത്. ഇതിനെതിരെ ആയിരുന്നു ദിലീപിൻ്റെ ഹർജി.

മെമ്മറി കാർഡ് അന്വേഷണ ഹർജിയിലെ എതിർകക്ഷിയായ ദിലീപിനെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് അതിജീവിത സിംഗിൾ ബെഞ്ചിന് മുന്നിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാർഡ് കേസിൽ ദിലീപിന്റെ താല്പര്യമെന്തെന്നും അന്വേഷണത്തെയും മൊഴിപ്പകർപ്പ് നൽകുന്നതിനെയും എട്ടാം പ്രതി എതിർക്കുന്നത് എന്തിനെന്നുമായിരുന്നു അതിജീവിതയുടെ അഭിഭാഷകന്റെ വാദം.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് മൂന്ന് തവണ നിയമ വിരുദ്ധമായി പരിശോധിച്ചതായുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്. നടിയെ ആക്രമിച്ച കേസിലെ തെളിവായ, പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിലെന്നാണ് അന്വേഷണ റിപ്പോർട്ട്.

ജഡ്ജി ഹണി എം. വർഗീസ് ആണ് മെമ്മറി കാർഡ് സംബന്ധിച്ച അന്വേഷണം നടത്തിയത്. അവർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്.

The post നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ബംഗ്ലാദേശ് പ്രക്ഷോഭത്തിന്റെ മറവില്‍ കൂട്ടക്കൊല; ശൈഖ് ഹസീനക്ക് വധശിക്ഷ

ബംഗ്ലാദേശ്: ബംഗ്ലാദേശ് കലാപത്തില്‍ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്.…

36 minutes ago

ഉംറ തീര്‍ഥാടകരുടെ അപകട മരണം: കണ്‍ട്രോള്‍ റൂം തുറന്നു

ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ 24x7 കണ്‍ട്രോള്‍…

2 hours ago

കീര്‍ത്തി സുരേഷ് യൂനിസെഫ് ഇന്ത്യ അംബാസഡര്‍

ഡല്‍ഹി: യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എൻ ഏജൻസിയായ യൂണിസെഫിന്റെ…

3 hours ago

പടക്ക നിര്‍മാണ ശാലയിലെ പൊട്ടിത്തെറി; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45)…

4 hours ago

സ്വർണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…

5 hours ago

ടിപി വധക്കേസ്; ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ കെകെ രമ സുപ്രീം കോടതിയില്‍

ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…

5 hours ago