നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്നത് സുപ്രധാന തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള ശ്രമം. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്ന വിവരം അതിജീവത പുറത്ത് കൊണ്ടുവന്നതോടെയാണ് സുപ്രധാന തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാകാനുള്ള നീക്കം തടയാനായത്.
പലവട്ടം ഹാഷ് വാല്യുമാറിയ മെമ്മറി കാർഡ് തെളിവ് നിയമ പ്രകാരം കോടതിയ്ക്ക് സ്വീകരിക്കാതെ തള്ളിക്കളയാം. വിചാരണ കോടതി ജഡ്ജ് എന്ത് കൊണ്ട് മേല്‍ക്കോടതിയില്‍ നിന്ന് ഇക്കാര്യം മറച്ച് വെച്ചു എന്നതിലാണ് അതീജിവിതയ്ക്കും നിയമ വിദഗ്ധർക്കും സംശയമുണ്ടാകുന്നത്. നടി കേസില്‍ മെമ്മറി കാർഡ് രേഖാമൂലമുള്ള തെളിവാണ്.
ഐടി ആക്ടും എവിഡൻസ് ആക്ടും പ്രകാരം രേഖകളില്‍ കൃത്രിമം നടന്നെന്ന് കണ്ടെത്തിയാല്‍ ആ തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാകും. പലവട്ടം ഹാഷ് വാല്യു മാറിയ മെമ്മറി കാർഡിന് ആധികാരികതിയില്ലെന്ന് ദിലീപ് അടക്കമുള്ള പ്രതിഭാഗം വാദിച്ചാല്‍ അത് കോടതിയ്ക്ക് പരിഗണിക്കേണ്ടിവരും. സുപ്രീം കോടതി നിർദ്ദേശ പ്രകാരം സെൻട്രല്‍ ലാബിലേക്ക് പരിശോധനയ്ക്കായി അയക്കാൻ മെമ്മറി കാർഡിന്‍റെ ക്ലോണ്‍ഡ് കോപ്പി എടുത്തപ്പോഴാണ് ഹാഷ് വാല്യു മാറിയെന്ന് ആദ്യമായി കണ്ടെത്തിയത്.
2020 ജനുവരിയില്‍ സംസ്ഥാന ഫോറൻസിക് വിഭാഗം വിചാരണ കോടതി ജഡ്ജിയെ ഇക്കാര്യം അറിയിച്ചിരുന്നു. ഇത് പോലീസിന്‍റെ തുടരന്വേഷണത്തില്‍ ബോധ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍, വിചാരണ നടപടികള്‍ തുടരുന്നതിനിടെ ഇതൊന്നും ഹൈക്കോടതിയെയോ, സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയോ ജഡ്ജി അറിയിച്ചിരുന്നില്ല.
എട്ടാം പ്രതി ദിലീപിന്‍റെ ആവശ്യപ്രകാരമാണ് മെമ്മറി കാർഡ് സെൻട്രല്‍ ഫോറൻസിക് ലാബില്‍ പരിശോധിച്ചത്. പരിശോധനാ ഫലം വിചാരണ സമത്ത് ദിലീപിന് മാത്രം ഉപയോഗിക്കാം എന്നായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം. അതായത് ഹാഷ് വാല്യുമാറായി വിവരം ജഡ്ജിയ്ക്ക് പുറമെ അറിയാൻ സാധ്യതയുള്ളത് ദിലീപ് മാത്രമാണ്.
ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തതിലിന് പിന്നാലെ തുടരന്വേഷണം ഉണ്ടായിരുന്നില്ലെങ്കില്‍ ഇക്കാര്യം പ്രോസിക്യൂഷനില്‍ നിന്ന് പരിപൂർണ്ണമായി ഒളിപ്പിക്കപ്പെടുമായിരുന്നു. അതായത്, കേസിലെ സുപ്രധാന തെളിവിന്‍റെ ആധികാരികത ചോദ്യം ചെയ്ത് തെളിവ് സ്വീകരിക്കാതെ തള്ളിപ്പിക്കാൻ പ്രതികള്‍ക്ക് കഴിയുമായിരുന്നു. ഇത്ര ഗുരുതരമാ വീഴ്ച എങ്ങനെ വിചാരണ കോടതി ജഡ്ജിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് കേസ് എടുത്ത് അന്വേഷിക്കണമെന്നതാണ് അതിജീവതയുടെ ഇപ്പോഴത്തെ ആവശ്യം.
The post നടിയെ ആക്രമിച്ച കേസ്; പൊളിഞ്ഞത് സുപ്രധാന തെളിവിൻെറ വിശ്വാസ്യത ഇല്ലാതാക്കാനുള്ള ശ്രമം appeared first on News Bengaluru.
Powered by WPeMatico
ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ശനിയാഴ്ച അർദ്ധരാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാജ്ബാഗിലെ…
തൃശൂര്‍: തൃശൂരിലെ കള്ളവോട്ട് വിഷയത്തിൽ മൗനം വെടിഞ്ഞ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങൾക്ക് മറുപടി പറയില്ല. മറുപടി തിരഞ്ഞെടുപ്പ് കമ്മീഷൻ…
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. രണ്ട്, മൂന്ന് നമ്പര്‍ ഷട്ടറുകളാണ്…
ഡൽഹി: 2012-ലെ കലാപക്കേസിലും കൊലപാതകശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവായ സല്‍മാൻ ത്യാഗിയെ മണ്ടോളി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍…
ബെംഗളൂരു: കർണാടകയുടെ തീരദേശ, മലനാട് ജില്ലകളിൽ കനത്ത മഴ. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ, സുബ്രഹ്മണ്യ, കടബാ, പുത്തൂർ, ബണ്ട്വാൾ,…
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍. ആവശ്യമുന്നയിച്ച് തിരുവനന്തപുരം സി ജെ എം കോടതിയില്‍ ഹർജി…