ബെംഗളൂരു: തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയയെ കുറിച്ച് പാഠഭാഗത്തിൽ ഉൾപെടുത്തിയതിനെതിരെ പ്രതിഷേധിച്ച് രക്ഷിതാക്കൾ. നടിയുടെ ജീവിതത്തെ കുറിച്ചാണ് പാഠഭാഗത്തിൽ ഉൾപെടുത്തിയിട്ടുള്ളത്. ഹെബ്ബാളിലെ സിന്ധി ഹൈസ്കൂളിലാണ് സംഭവം. സിന്ധി സമുദായത്തിലെ പ്രമുഖരെ പരിചയപ്പെടുത്തുന്ന പാഠഭാഗത്തിലാണ് തമന്നയെ ഉൾപ്പെടുത്തിയത്.
ഏഴാം ക്ലാസിലെ കുട്ടികൾക്കാണ് തമന്നയെ കുറിച്ച് പഠിക്കാനുള്ളത്. എന്നാൽ സ്കൂൾ അധികൃതരുടെ നടപടിയെ രക്ഷിതാക്കൾ വിമർശിച്ചു. തമന്നയെ കുറിച്ച് വിദ്യാർഥികൾ ഇന്റർനെറ്റ് പോലുള്ള സംവിധാനങ്ങളിൽ തിരഞ്ഞാൽ അശ്ലീല ഉള്ളടക്കം ലഭിക്കാൻ സാധ്യതയുണ്ട്. സിനിമ നടി എന്നതിനപ്പുറം തമന്ന സമൂഹത്തിനു വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.
കുട്ടികളെ പഠിക്കേണ്ടത് സമൂഹത്തിലെ നന്മയെക്കുറിച്ചും, രാഷ്ട്ര ചരിത്രത്തെ കുറിച്ചുമാണ്, സിനിമ നടിമാരെ കുറിച്ചല്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. സിന്ധി സമുദായത്തിലുൾപ്പെട്ട പ്രമുഖനടിയാണ് തമന്ന. ബാലാവകാശ കമ്മിഷനും പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസ് മാനേജ്‌മെന്റ് അസോസിയേഷനും രക്ഷിതാക്കൾ പരാതി നൽകി.
TAGS: BENGALURU UPDATES | TAMANNA BHATIA
SUMMARY: Parents protest over including tamanna bhatia in school textbooks
കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്‌സ് വിഭാഗമാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. ലീഡ് നിലയിൽ…
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുല്‍വാമയിലെ വീടാണ് സുരക്ഷാസേന…
പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിടുമ്പോൾ, പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ ആധിപത്യവുമായി എൻഡിഎ.…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. രാവിലെ 11 മുതൽ പത്രിക നൽകാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം…