ചെന്നൈ: തെന്നിന്ത്യന്‍ നടി പാര്‍വതി നായര്‍ വിവാഹിതയായി. ഹൈദരാബാദ് സ്വദേശി വ്യവസായിയായ ആഷ്രിത് അശോകാണ് നടിയുടെ വരന്‍. ചെന്നൈയില്‍വച്ചു നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. നിരവധി പേരാണ് താരത്തിന് വിവാഹ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
ഇരുവരുടേതും പ്രണയവിവാഹമാണ്. നേരത്തെ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോയ്‌ക്കൊപ്പം എഴുതിയ മനോഹരമായ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വിവാഹം കഴിക്കുക എന്ന ഉദ്ദേശത്തോടയാണ് തങ്ങൾ ഡേറ്റിങ് ആരംഭിച്ചതെന്നും ആശ്രിതിന് സിനിമാ മേഖലയുമായി ഒരു ബന്ധവുമില്ലെന്നും പാർവതി പറഞ്ഞിരുന്നു.
എന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും നിങ്ങള്‍ എന്നോടൊപ്പം നിന്നു. ഇന്ന്, സ്‌നേഹത്തോടെയും വിശ്വാസത്തോടെയും അചഞ്ചലമായ പിന്തുണയുടെയും കൂടെ നില്‍ക്കാന്‍ ഞാന്‍ യെസ് പറയുന്നു. എനിക്ക് കരുത്തായി നില്‍ക്കുന്നതിന് നന്ദി. പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറയുന്നു. നിങ്ങളില്ലാതെ ആ യാത്ര പൂര്‍ണതയിലെത്തില്ലെന്നും പറയുന്നു- പാര്‍വതി നായര്‍ പറഞ്ഞു.
മോഡലിങ്ങിലൂടെയാണ് പാര്‍വതി സിനിമയിലെത്തിയ പാര്‍വതിയുടെ ആദ്യ ചിത്രം വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘പോപ്പിന്‍സ്’ ആയിരുന്നു. പിന്നീട് യക്ഷി, ഫെയ്ത്ഫുള്ളി യുവേഴ്‌സ്, നീ കൊ ഞാ ചാ, ഡോള്‍സ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ടു. കന്നഡയിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്.അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം യെന്നൈ അറിന്താലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉത്തമ വില്ലന്‍, ജെയിംസ് ആന്‍ഡ് ആലീസ്, നിമിര്‍, നീരാളി, സീതാക്കത്തി തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍. വിജയ് ചിത്രം ഗോട്ടിലാണ് അവസാനമായി അഭിനയിച്ചത്.
<br>
TAGS : WEDDING | CELEBRITY
SUMMARY : Actress Parvathy Nair got married
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…