ബെംഗളൂരു: നടുറോഡിൽ ഗതാഗതതടസമുണ്ടാക്കി റീല്‍സെടുത്ത യുവാക്കൾക്ക് ചുട്ട മറുപടി നൽകി പൊതുജനം. ബെംഗളൂരു – തുമകുരു ദേശീയ പാതയിലാണ് സംഭവം. സാമൂഹിക മാധ്യമങ്ങളിലെ റീൽ വീഡിയോ ചിത്രീകരിക്കാനായാണ് യുവാക്കൾ ബൈക്കുമായി അഭ്യാസപ്രകടനം നടത്തിയത്. അഭ്യാസപ്രകടനം നടത്തിയ ബൈക്കുകളിൽ രണ്ടെണ്ണമാണ് നാട്ടുകാർ ഫ്ളൈ ഓവറിന് മുകളിൽനിന്ന് താഴേക്ക് വലിച്ചെറിഞ്ഞത്.
ഫ്ളൈ ഓവറിലെ ഗതാഗതം താറുമാറാക്കിയായിരുന്നു യുവാക്കൾ ബൈക്ക് സ്റ്റണ്ട് നടത്തിയത്. റീൽസ് ചിത്രീകരണം മൂലം യാത്ര തടസപ്പെട്ടതോടെ രോഷാകുലരായ നാട്ടുകാര്‍ ഇവരെ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് സ്‌കൂട്ടറുകൾ മേൽപ്പാലത്തിന്റെ കൈവരിയില്‍ നിന്ന് താഴേക്ക് എറിഞ്ഞു തകര്‍ത്തു. 30 അടി താഴെയുള്ള സര്‍വീസ് റോഡിലേക്കാണ് സ്‌കൂട്ടര്‍ എറിഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തു. യുവാക്കളുടെ രക്ഷിതാക്കളെ പോലീസ് സ്റ്റേഷനിലെത്തിച്ചു.
TAGS: BENGALURU | BIKE STUNT
SUMMARY: Mob angry with bikers performing stunts on national highway throw bikes from atop flyover
തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…
പത്തനംതിട്ട: ശബരിമലയില്‍ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ്‍ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു.…
ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്‍ശിനിയെ നിയോഗിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള…
എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ (19) യുടെ കൊലപാതകത്തില്‍ പ്രതി അലനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് തലക്കടിച്ചുകൊണ്ട്…
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് - ഗാരന്റി ഫോർ റോസ്ഗാർ ആൻഡ്…