ബെംഗളൂരു: കർണാടകയിൽ നടുറോഡിൽ സിനിമാസ്റ്റൈൽ ഏറ്റുമുട്ടൽ. ഉഡുപ്പിയിലാണ് റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാറുകൾ കൊണ്ട് ഇരുസംഘങ്ങൾ തമ്മിൽ പോരടിച്ചത്. മെയ് 18-ന് അർധരാത്രി ഉഡുപ്പി-മണിപ്പാൽ റോഡിൽ കുഞ്ചിബേട്ടുവിന് സമീപമായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരാണ് ഇതുവരെ അറസ്റ്റിലായത്. നാല് പേർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
രണ്ട് കാറുകളിലായെത്തിയ സംഘങ്ങളാണ് പരസ്പരം പോർവിളി നടത്തി നടുറോഡിൽ ഏറ്റുമുട്ടിയത്. ഇരുസംഘങ്ങളിലുമായി ആറുപേരെയാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാൻ സാധിച്ചത്. ഒരുസംഘം തങ്ങളുടെ കാർ ഉപയോഗിച്ച് എതിരാളികളുടെ കാറിലിടിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാർ റിവേഴ്സെടുത്ത് വന്നാണ് എതിർസംഘത്തിന്റെ കാറിലിടിപ്പിച്ചത്. പിന്നാലെ ആദ്യം രണ്ടുപേരും തുടർന്ന് മറ്റുനാലുപേരും കാറുകളിൽ നിന്നിറങ്ങി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ ഒരാളെ കാറിടിപ്പിച്ച് വീഴ്ത്തുന്നതും ഇയാളെ വീണ്ടും ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സാമ്പത്തിക തർക്കമാണ് ഏറ്റുമുട്ടലിന് പിന്നിലെ കാരണമെന്ന് ഉഡുപ്പി പോലീസ് പറഞ്ഞു. സംഭവത്തിൽ ഒരാൾക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. വിശദ അന്വേഷണം പുരോഗമിക്കുകയാണ്.
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…