Categories: KARNATAKA

നടുറോഡിൽ കാറുകൾ കൊണ്ട് ഏറ്റുമുട്ടൽ; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിൽ നടുറോഡിൽ സിനിമാസ്റ്റൈൽ ഏറ്റുമുട്ടൽ. ഉഡുപ്പിയിലാണ് റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാറുകൾ കൊണ്ട് ഇരുസംഘങ്ങൾ തമ്മിൽ പോരടിച്ചത്. മെയ്‌ 18-ന് അർധരാത്രി ഉഡുപ്പി-മണിപ്പാൽ റോഡിൽ കുഞ്ചിബേട്ടുവിന് സമീപമായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരാണ് ഇതുവരെ അറസ്റ്റിലായത്. നാല് പേർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

രണ്ട് കാറുകളിലായെത്തിയ സംഘങ്ങളാണ് പരസ്പരം പോർവിളി നടത്തി നടുറോഡിൽ ഏറ്റുമുട്ടിയത്. ഇരുസംഘങ്ങളിലുമായി ആറുപേരെയാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാൻ സാധിച്ചത്. ഒരുസംഘം തങ്ങളുടെ കാർ ഉപയോഗിച്ച് എതിരാളികളുടെ കാറിലിടിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാർ റിവേഴ്സെടുത്ത് വന്നാണ് എതിർസംഘത്തിന്റെ കാറിലിടിപ്പിച്ചത്. പിന്നാലെ ആദ്യം രണ്ടുപേരും തുടർന്ന് മറ്റുനാലുപേരും കാറുകളിൽ നിന്നിറങ്ങി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ ഒരാളെ കാറിടിപ്പിച്ച് വീഴ്ത്തുന്നതും ഇയാളെ വീണ്ടും ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സാമ്പത്തിക തർക്കമാണ് ഏറ്റുമുട്ടലിന് പിന്നിലെ കാരണമെന്ന് ഉഡുപ്പി പോലീസ് പറഞ്ഞു. സംഭവത്തിൽ ഒരാൾക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. വിശദ അന്വേഷണം പുരോഗമിക്കുകയാണ്.

 

Savre Digital

Recent Posts

ബിരിയാണിയില്‍ പഴുതാരയെ കിട്ടിയ സംഭവം; ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ

കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി…

2 minutes ago

സാ​ങ്കേ​തി​ക ത​ക​രാ​ർ; ഡ​ൽ​ഹി​യി​ൽ നി​ന്ന് ബെംഗ​ളൂ​രു​വി​ലേ​യ്ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നത്തിന് അടിയന്തര ലാന്‍ഡിംഗ്

ബെംഗളൂരു: ഡ​ൽ​ഹി​യി​ൽ നി​ന്നു ബെംഗ​ളൂ​രുവി​ലേ​ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഭോ​പ്പാ​ൽ രാ​ജ് ഭോ​ജ്…

43 minutes ago

കൊലപാതക ശ്രമം അടക്കം 53 ക്രിമിനൽ കേസുകളിലെ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ…

2 hours ago

അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ

ബെംഗളൂരു: കരസേനയുടെ ബെംഗളൂരു റിക്രൂട്ടിങ് ഓഫിസിനു കീഴിലുള്ള അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ 19 വരെ ബെള്ളാരി ജില്ലാ…

2 hours ago

തേനീച്ചയുടെ ആക്രമണത്തില്‍ 30 വിദ്യാർഥികൾക്ക് പരുക്ക്

ബെംഗളൂരു: തേനീച്ച ആക്രമണത്തെ തുടർന്ന് 30 വിദ്യാർഥികൾക്ക് പരുക്കേറ്റു. കുടക് വിരാജ്‌പേട്ട ഗവ. പ്രൈമറി സ്‌കൂളിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.…

2 hours ago

ബെളഗാവിയിലെ സ്കൂള്‍ ഹോസ്റ്റലില്‍ വീണ്ടും ഭക്ഷ്യവിഷബാധ; 12 കുട്ടികൾ ആശുപത്രിയിൽ

ബെംഗളൂരു: ബെളഗാവിയിലെ സ്‌കൂൾ ഹോസ്‌റ്റലിൽ ഭക്ഷ്യ വിഷ ബാധയുണ്ടായതിനെ തുടർന്ന് 12 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിക്കോടി താലൂക്കിലെ ഹിരെകൊടി…

2 hours ago