തിരുവനന്തപുരം : ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി. ടെലിഫോണില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്. ഡബ്ള്യുസിസിയ്ക്ക് ഒപ്പം നിന്നാല്‍ വീട്ടില്‍ വന്നു തല്ലുമെന്നായിരുന്നു ഭീഷണി. ഭീഷണി സന്ദേശം ലഭിച്ച നമ്പര്‍ സഹിതം ഭാഗ്യലക്ഷ്മി ഡിജിപിക്കും സിറ്റി പോലീസ് കമ്മീഷ്ണര്‍ക്കും പരാതി നല്‍കി.
വളരെ സൗമ്യമായി വിളിച്ച് ഭാഗ്യലക്ഷ്മിയാണോയെന്ന് ചോദിച്ച ശേഷം നടന്മാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുനിച്ച് നിർത്തി ഇടിക്കുമെന്നോ അങ്ങനെ എന്തൊക്കെയോ പറഞ്ഞു. വീട്ടിലെത്തി ഉപദ്രവിക്കും എന്നും വിളിച്ചയാൾ പറഞ്ഞു. അത്യാവശ്യം മറുപടി കൊടുത്തിട്ടുണ്ട്. ഇത് പ്രതീക്ഷിച്ചിരുന്നില്ല. എന്നെ ഇതുവരെ ആരും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. ആദ്യത്തെ അനുഭവമാണിത്’, ഭാഗ്യലക്ഷ്മി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് വരുന്നതിന് മുൻപും സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ക്കെതിരെ ഭാഗ്യലക്ഷ്മി ശബ്ദമുയർത്തിയിരുന്നു. അതിന്റെ പേരിലാണ് തനിക്ക് ഇപ്പോൾ വന്ന ഭീഷണിയെന്നും നിയമനടപടിയുമായി മുന്നോട്ട് തന്നെ പോകുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
<BR>
TAGS : THREATENED | BHAGYALAKSHMI
SUMMARY : Threatening message to Bhagyalakshmi
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…
തൃശൂർ: കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ അനില്‍ അക്കരക്കെതിരേ പോലീസ് കേസെടുത്തു. സഞ്ചാര സൗകര‍്യം തടഞ്ഞെന്ന് ആരോപിച്ച് തൃശൂർ കുന്നംകുളം…
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വാടക വീട്ടില്‍ മോഷണം. ഏകദേശം 20 കോടി രൂപ…
കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ വയോധികർ ഉള്‍പ്പടെ ഏഴ് പേർക്ക് കടിയേറ്റു. അഞ്ചല്‍ ചന്തമുക്ക് ഭാഗത്താണ് സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം…
കൊച്ചി: സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തില്‍ എത്തുന്നു.…
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ്…