ബെംഗളൂരു: കൊലക്കേസ് പ്രതിയായ ദർശന് ജയിലിൽ വിഐപി പരിഗണന നൽകിയ സംഭവത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ജയിൽ ചട്ടങ്ങൾ ലംഘിച്ചതിന് പരപ്പ അഗ്രഹാര പോലീസ് സ്റ്റേഷനിലാണ് മൂന്ന് കേസുകളും രജിസ്റ്റർ ചെയ്‌തത്. ഇതിൽ രണ്ട് കേസുകളിലും ദർശനാണ് പ്രധാന പ്രതി. മൂന്ന് കേസുകളിൽ ആദ്യത്തേത് അന്വേഷിക്കുന്നതിനായി സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി സാറാ ഫാത്തിമയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
ജയിലിനുള്ളിൽ ഗുണ്ട നേതാക്കൾക്കൊപ്പം ഇരുന്ന് ദർശൻ കാപ്പി കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്‌ത ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ജയിലിനുള്ളിൽ എല്ലാവർക്കും ഒരുമിച്ച് ഇരിക്കുന്നതിനായി കസേരകൾ ഒരുക്കിയത് ആരാണ്, ആരാണ് കാപ്പി കുടിക്കുന്നതിനായി ഗ്ളാസ് നൽകിയത്, ജയിലിൽ നിരോധിത വസ്‌തുവായ സിഗരറ്റും മദ്യവും മാറ്റും എങ്ങനെ എത്തിയെന്നും അന്വേഷിക്കുമെന്ന് സാറ ഫാത്തിമ പറഞ്ഞു.
രണ്ടാമത്തെ കേസ് അന്വേഷിക്കുന്നത് ഹുളിമാവ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്‌ടർ കുമാരസ്വാമിയാണ്. ആരാണ് ഫോട്ടോ എടുത്തതെന്നും പ്രതികൾ ആർക്കാണ് വീഡിയോ കോൾ ചെയ്‌തതെന്നും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ജാമർ സംവിധാനം ഉണ്ടായിട്ടും എങ്ങനെ കണക്ഷൻ സാധ്യമായി എന്നത് സംബന്ധിച്ചും അന്വേഷണം നടത്തും. മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ചതിനെക്കുറിച്ചും അന്വേഷണമുണ്ടാവും. ഇലക്‌ട്രോണിക് സിറ്റി പോലീസ് സ്‌റ്റേഷനിലെ എസിപി മഞ്ജുനാഥ് നെട്രിച്ചയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നാമത്തെ കേസിൻ്റെ അന്വേഷണം നടത്തുന്നത്. കൃത്യവിലോപത്തിന് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസാണ് അന്വേഷിക്കുക.
TAGS: BENGALURU | DARSHAN THOOGUDEEPA
SUMMARY: Three cases registered against darshan on vip treatment in jail
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…