ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയായ ദർശന് ജയിലിൽ വിഐപി പരിഗണന നൽകിയതുമായി ബന്ധപ്പെട്ട് ഏഴ് പേർക്ക് സസ്പെൻഷൻ. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് നടൻ കഴിയുന്നത്. ദർശൻ തൂഗുദീപയ്‌ക്ക് കസ്റ്റഡിയിൽ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നതിനു പിന്നാലെയാണ് നടപടി.
സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്‌ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വർ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഏഴ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവരെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ജി. പരമേശ്വർ വ്യക്തമാക്കി.
ജയിലിനുള്ളിൽ തുറസ്സായ സ്ഥലത്ത് ഒരു കയ്യിൽ കോഫിയും മറ്റൊന്നിൽ സിഗരറ്റും പിടിച്ചിരിക്കുന്ന ദർശന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ജയിലിൽ നിന്നും വീഡിയോ കോളിലൂടെ മറ്റൊരാളോട് സംസാരിക്കുന്ന ദർശന്റെ വീഡിയോ ക്ലിപ്പും പ്രചരിച്ചിരുന്നു. കൊലക്കേസ് പ്രതിയായിരുന്നിട്ടും സെലിബ്രിറ്റി സ്റ്റാറ്റസിന്റെ പേരിൽ ദർശന് പ്രത്യേക പരിഗണന ലഭിക്കുന്നതായി ഈ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: 7 Prison Officials Suspended Over VIP Treatment For Actor Darshan In Jail
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…