ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശൻ തോഗുദീപയുടെ ആയുധ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി. ലൈസൻസ് റദ്ദാക്കുന്നത് സംബന്ധിച്ച് നേരത്തെ നടന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നടന്റെ ഭാഗത്ത് നിന്നും കൃത്യമായ മറുപടി ലഭിക്കാതിരുന്നതോടെ ലൈസൻസ് റദ്ദാക്കുകയായിരുന്നുവെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.
ദർശൻ നിലവിൽ ജാമ്യത്തിലാണ്. ആഴ്ചകൾക്ക് മുമ്പ് മുമ്പ്, കൈവശമുള്ള തോക്ക് ആർ.ആർ. നഗർ പോലീസ് സ്റ്റേഷനിൽ സമർപ്പിക്കാൻ നടന് നോട്ടീസ് നൽകിയിരുന്നു. എന്നിരുന്നാലും, ഇതിനോട് നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ഇതുവരെ തോക്ക് നൽകിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ഇതേതുടർന്നാണ് ആയുധലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചത്. ആയുധം കൈമാറണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഡെപ്യൂട്ടി പോലീസ് കമ്മീഷണറും (അഡ്മിനിസ്ട്രേഷൻ) നോട്ടീസ് അയച്ചിരുന്നു. രേണുകസ്വാമി കൊലക്കേസിൽ ദർശന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് നോട്ടീസ് അയച്ചത്. പ്രതി ജാമ്യത്തിലിറങ്ങിയതിനാൽ തോക്ക് ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും, ഇക്കാരണത്താലാണ് നടപടിയെന്നും പോലീസ് വ്യക്തമാക്കി.
TAGS: BENGALURU | DARSHAN THOOGUDEEPA
SUMMARY: Armed, gun license of Actor Darshan temporarily cancelled
മുംബൈ: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാര്‍…
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ്റെ 90ാം വാർഷിക ആഘോഷ സ്വാഗതസംഘം ചെയർമാനായി എൻ.എ. ഹാരിസ് എംഎല്‍എയും ജനറൽ കൺവീനറായി ടി.സി.…
തിരുവനന്തപുരം: മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമയില്‍ നിലനിന്നു പോന്ന പല മാമൂലുകളെയും…
കൊല്ലം: നിലമേൽ പുതുശേരിയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ച് അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന നാലുപേർക്ക് പരുക്കേറ്റു. നാലുപേരെയും ആശുപത്രിയിൽ…
കൊച്ചി: അന്തരിച്ച നടനും തിരകഥാകൃത്തുമായ ശ്രീനിവാസന്റെ സംസ്കാരം ഉദയംപേരൂരിലെ വീട്ടുവളപ്പിൽ നാളെ രാവിലെ പത്തിന്. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നടക്കുക.…
എറണാകുളം: ശബരിമല സ്വർണ്ണക്കവർച്ചയില്‍ ഇസിഐആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി. കൊച്ചി ഇഡി യൂണിറ്റ് ഡല്‍ഹിയിലെ ഇഡി ഡയറക്ടറേറ്റിന്…