ചെന്നൈ: തമിഴ് നടൻ ബിജിലി രമേശ് അന്തരിച്ചു. 46 വയസായിരുന്നു. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. നിരവധി തമിഴ് സിനിമയില്‍ ഹാസ്യ നടനായി രമേശ് തിളങ്ങി. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ താരങ്ങളടക്കം നിരവധി പേരാണ് അനുശോചനമറിയിക്കുന്നത്.
യൂട്യൂബ് വീഡിയോയിലൂടെയാണ് ബിജിലി രമേശ് ശ്രദ്ധിക്കപ്പെടുന്നത്. എല്‍കെജി, നട്‍പേ തുണൈ, ശിവപ്പു മഞ്ഞള്‍ പച്ചൈ, ആടൈ, എ1, കോമോളി, സോമ്പി, പൊൻമകള്‍ വന്താല്‍, എംജിആര്‍ മകൻ തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ടെലിവിഷൻ പരിപാടികളിലും കോമഡി ഷോകളിലും സജീവമായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് എംജിആർ നഗറിലെ വസതിയിൽ നടക്കും.
<BR>
TAGS : ACTOR BIJILI RAMESH
SUMMARY : Actor Bijili Ramesh passed away
തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ…
ബെംഗളൂരു: കരസേനയുടെ ബെംഗളൂരു റിക്രൂട്ടിങ് ഓഫിസിനു കീഴിലുള്ള അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ 19 വരെ ബെള്ളാരി ജില്ലാ…
ബെംഗളൂരു: തേനീച്ച ആക്രമണത്തെ തുടർന്ന് 30 വിദ്യാർഥികൾക്ക് പരുക്കേറ്റു. കുടക് വിരാജ്‌പേട്ട ഗവ. പ്രൈമറി സ്‌കൂളിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.…
ബെംഗളൂരു: ബെളഗാവിയിലെ സ്‌കൂൾ ഹോസ്‌റ്റലിൽ ഭക്ഷ്യ വിഷ ബാധയുണ്ടായതിനെ തുടർന്ന് 12 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിക്കോടി താലൂക്കിലെ ഹിരെകൊടി…
ബെംഗളൂരു: നമ്മ മെട്രോ കല്ലേന അഗ്രഹാര-നാഗവാര പിങ്ക് ലൈനിൻ്റെ ആദ്യഘട്ടത്തിലെ ട്രെയിൻ സർവീസ് അടുത്ത വര്‍ഷം മേയിൽ ആരംഭിക്കും. ബെംഗളൂരു…
തിരുവനന്തപുരം: കേരളമടക്കമുള്ള ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്‌ഐആര്‍) നടപടികൾക്ക് ഇന്ന് തുടക്കമാകും. വീടുകൾ…