Categories: TOP NEWS

നടൻ രാജേന്ദ്ര പ്രസാദിന്റെ മകള്‍ ഗായത്രി അന്തരിച്ചു

തെലുങ്ക് നടൻ രാജേന്ദ്ര പ്രസാദിന്റെ മകള്‍ ഗായത്രി(38) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വെള്ളിയാഴ്ച രാത്രി ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ, ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ശനിയാഴ്ചയായിരുന്നു അന്ത്യം. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രാജേന്ദ്ര പ്രസാദ് ആശുപത്രിയിലെത്തിയത്.

അന്ത്യകർമങ്ങള്‍ പിന്നീട് ഹൈദരാബാദില്‍ നടക്കും. ഗായത്രിയുടെ മകള്‍ സായ് തേജസ്വിനി ബാലതാരമാണ്. രാജേന്ദ്ര പ്രസാദിന്റെ മകളുടെ അപ്രതീക്ഷിത വിയോഗ വാർത്തയില്‍ ദുഃഖം രേഖപ്പെടുത്തി പവൻ കല്യാണ്‍, നാനി, ജൂനിയർ എൻടിആർ ഉള്‍പ്പടെയുള്ളവരെത്തി. തെലുങ്കിലെ പ്രശസ്ത കൊമേഡിയനാണ് രാജേന്ദ്ര പ്രസാദ്. തെലുങ്ക്, തമിഴ് ഉള്‍പ്പടെ നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

TAGS : THELUNKANA | PASSED AWAY
SUMMARY : Actor Rajendra Prasad’s daughter Gayathri passed away

Savre Digital

Recent Posts

മലയാളീ പ്രീമിയർ ലീഗിന് തുടക്കമായി

ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…

28 minutes ago

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുൻ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…

1 hour ago

തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ സ്ത്രീ മരിച്ചു

കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്​ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്​.…

1 hour ago

കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ഞായറാഴ്ച

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…

2 hours ago

ജെഎൻയു തിരഞ്ഞെടുപ്പ്; മുഴുവൻ സീറ്റുകളിലും ഇടതു സഖ്യത്തിന് ജയം

ന്യൂഡൽ‌​ഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്‌…

2 hours ago

ബിഹാറില്‍ ഒന്നാംഘട്ട വിധിയെഴുത്ത് പൂര്‍ത്തിയായി; പോളിങ് 60.28%

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…

3 hours ago