കൊല്ലം: നടൻ വിനായകൻ പോലീസ് കസറ്റഡിയില്‍. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് നടനെ കസ്റ്റഡിയിലെടുത്തത്. കൊല്ലം അഞ്ചാലുംമൂട് പോലീസിന്റെതാണ് നടപടി. നടനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം സ്റ്റേഷനില്‍ എത്തിച്ചു. പോലീസുകാരോടും വിനായകൻ കയർത്തു സംസാരിച്ചതായാണ് റിപ്പോർട്ട്.
താൻ കുറ്റം ചെയ്തിട്ടില്ലെന്നും മേക്കപ്പ് മാനെ മർദ്ദിച്ചതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു എന്ന് വിനായകൻ പറഞ്ഞതായാണ് റിപ്പോർട്ട്. അതേസമയം, എറണാകുളം നോർത്ത് പോലിസ് സ്റ്റേഷനില്‍ ബഹളം വെച്ചതിനെ തുടർന്ന് മുമ്പും വിനായകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ലഹരി ഉപയോഗിച്ച് പൊതുസ്ഥലത്ത് നിയന്ത്രണമില്ലാതെ പെരുമാറി, സർക്കാർ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു, തുടങ്ങിയ സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു പോലീസ് അന്ന് കേസെടുത്തത്. ഹൈദരാബാദ് വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ നടനെ ഹൈദരാബാദ് പോലീസും കസ്റ്റഡിയിലെടുത്തിരുന്നു.
TAGS : VINAYAKAN
SUMMARY : Actor Vinayakan in police custody
ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിലുള്ള അധ്യാപകര്‍ക്കായി നടത്തുന്ന പരിശീലന പരിപാടി 23, 24 തീയതികളിൽ നടക്കും.…
തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 26ന് ആരംഭിക്കും. അന്ത്യോദയ അന്നയോജന -എ.എ.വൈ (മഞ്ഞ)റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ…
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…