Categories: KARNATAKATOP NEWS

നന്ദിനി പാക്കറ്റുകളിൽ നൽകിയിരുന്ന അധിക പാലിന്റെ അളവ് കുറയ്ക്കും

ബെംഗളൂരു: സംസ്ഥാനത്ത് നന്ദിനി പാക്കറ്റുകളിൽ നൽകിയിരുന്നു അധിക പാലിന്റെ അളവ് കുറയ്ക്കാൻ തീരുമാനവുമായി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). നിലവിൽ കെഎംഎഫ് അര ലിറ്റർ, ഒരു ലിറ്റർ പാക്കറ്റുകളിൽ യഥാക്രമം 50 മില്ലി, 100 മില്ലി അധിക പാൽ നൽകുന്നുണ്ട്. എന്നാൽ വേനൽക്കാലം കാരണം പാൽ ഉത്പാദനം 10-15 ശതമാനം കുറഞ്ഞു. ഇത് നിലവിലെ അധിക പാൽ വിതരണം നിലനിർത്തുന്നത് വെല്ലുവിളി ഉയർത്തുന്നതായി കെഎംഎഫ് അറിയിച്ചു.

ഇതിനിടെ പാൽ വില വർധിപ്പിക്കാനും കെഎംഎഫ് സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ആറ് മാസത്തിനിടെ രണ്ടാം തവണയാണ് വില വർധിപ്പിക്കണമെന്ന ആവശ്യവുമായി കെഎംഎഫ് മുമ്പോട്ട് വരുന്നത്. നന്ദിനി പാലിന് ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കെഎംഎഫ് കത്ത് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റില്‍ കര്‍ണാടക മില്‍ക് ഫെഡറേഷന്‍ നന്ദിനി പാലിന്റെ വില ലീറ്ററിനു രണ്ടു രൂപ കൂട്ടിയിരുന്നു. വില കൂട്ടിയെങ്കിലും ഒരു ലീറ്റര്‍, അര ലീറ്റര്‍ പാക്കറ്റുകളില്‍ 50 മില്ലി ലീറ്റര്‍ പാല്‍ കൂടി നല്‍കിയിരുന്നു. ഇതാണ് കുറയ്ക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പാല്‍ വില ലീറ്ററിന് 3 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു.

TAGS: KARNATAKA | PRICE HIKE
SUMMARY: KMF to cut additional milk in sachets amid price hike talk

Savre Digital

Recent Posts

മൂഴിയാര്‍ ഡാമില്‍ ചുവപ്പ് മുന്നറിയിപ്പ്; ഷട്ടറുകള്‍ തുറന്നേക്കും

പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില്‍ എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്‍…

1 hour ago

മാവേലി എക്സ്പ്രസിൽ അധിക കോച്ച് അനുവദിച്ചു

മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603…

2 hours ago

കെ.ജെ. ഷൈനെതിരായ സൈബര്‍ അധിക്ഷേപ കേസ്: കെ.എം. ഷാജഹാൻ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…

2 hours ago

ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു; ഒഴിവായത് വൻ ദുരന്തം

ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …

3 hours ago

ഓപ്പറേഷൻ നുംഖോര്‍: അമിത് ചക്കാലക്കല്‍ വീണ്ടും കസ്റ്റംസിന് മുന്നില്‍ ഹാജരായി

തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…

3 hours ago

നോർക്ക ഐ. ഡി കാർഡ്-ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…

3 hours ago