ബെംഗളൂരു: നന്ദിനി ബ്രാൻഡ് പാൽ ഉത്പന്നങ്ങൾ ഇനി ഡൽഹി വിപണിയിലും ലഭ്യമാകും. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ കന്നഡിഗർക്ക് വേണ്ടിയാണ് പ്രധാനമായും സംരംഭമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നന്ദിനി ബ്രാൻഡ് പാലും പാൽ ഉത്പന്നങ്ങളും നവംബർ 21 മുതൽ രാജ്യതലസ്ഥാനത്ത് ലഭ്യമാകും. പാൽ വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 4-5 മാസമായി ഡൽഹി സർക്കാരും കർണാടക മിൽക്ക് ഫെഡറേഷനും (കെഎംഎഫ്) ചർച്ചകൾ നടത്തിവരികയായിരുന്നു.
പ്രതിദിനം ഒരു ലക്ഷം ലിറ്റർ പാൽ ഡൽഹിയിലേക്ക് അയക്കാനാണ് കെഎംഎഫിൻ്റെ പദ്ധതി. പിന്നീട് ദിവസങ്ങളിൽ അഞ്ച് ലക്ഷം ലിറ്റർ പാൽ വിൽക്കാനാണ് ലക്ഷ്യമിടുന്നത്. 29 വർഷം മുമ്പ് ഡൽഹിയിൽ നന്ദിനി പാൽ വിൽപന നടത്തിയിരുന്നു. എന്നാൽ നിരവധി കാരണങ്ങളാൽ ഇത് പിന്നീട് നിർത്തിവെക്കുകയായിരുന്നു. നന്ദിനി പാലിൻ്റെ ആവശ്യകതയെ തുടർന്നാണ് കെഎംഎഫ് ഡൽഹി വിപണിയിലേക്ക് വീണ്ടും എത്തുന്നത്. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നന്ദിനി ബ്രാൻഡ് ഇതിനകം തന്നെ വിപണിയിൽ നിലയുറപ്പിച്ചിട്ടുണ്ട്.
TAGS: BENGALURU | NANDINI MILK
SUMMARY: Nandini milk to be available in Delhi from November 21
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…