ബെംഗളൂരു : അനെക്കല്‍ ചന്താപുര വി.ബി.എച്ച്.സി അപ്പാര്‍ട്ട്‌മെന്റിലെ മലയാളി കൂട്ടായ്മ നന്മയുടെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച നന്മ കാര്‍ണിവല്‍ 2025′ സമാപിച്ചു. ശനിയാഴ്ച വി.ബി.എച്ച്.സി അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന രക്തദാന ക്യാമ്പോടെ പരിപാടികള്‍ക്ക് തുടക്കമായി. വി.വി.എസ്.സി പ്രസിഡന്റ് വെങ്കട്ടരാജന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വി.വി.എ.എ.ഒ.എ പ്രസിഡന്റ് ലോകേഷ് പി മുഖ്യാതിഥിയായിരുന്നു.
വിബിഎച്ച്‌സിയിലെ താമസക്കാര്‍ അവതരിപ്പിച്ച വിവിധ കലാകായിക പരിപാടികള്‍ അരങ്ങേറി. അഷ്‌കര്‍ കലാഭവനും ടീമും അവതരിപ്പിച്ച മാജിക് ഡാന്‍സ്, നാട്യക്ഷേത്ര, 74X തുടങ്ങിയ നൃത്തവിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ എന്നിവ ആഘോഷങ്ങള്‍ക്ക് മിഴിവേകി. എന്‍എസ് ആര്‍ട്ട്‌സ് ക്ലാസ്സില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നുള്ള സംഗീതസന്ധ്യയും അരങ്ങേറി.
രക്ഷാധികാരികളായ ജിന്‍സ് അരവിന്ദ്, വിശ്വാസ്, നീരജ്, , പ്രസിഡന്റ് ജിതേഷ് അമ്പാടി, സെക്രട്ടറി ശിവറാം സുബ്രഹ്‌മണ്യന്‍, മറ്റു ഭാരവാഹികളായ ശ്രീരാം കണ്ണത്ത്, അരുണ്‍ ദാസ്, എരുമ്പാല സുരേശന്‍, ദീപു ജയന്‍, സതീഷ് എന്‍, ഹരികൃഷ്ണന്‍ ചെറുവള്ളി, രജീഷ് പാറമ്മല്‍, രാജീവ് പി. ഗിരിവാസന്‍, അരുണ്‍ ലാല്‍, റോസ് മേരി, നിരഞ്ജന അമ്പാടി, വിനീഷ,അഞ്ജു, രജനി, ജോളി, കോദണ്ഡരാമന്‍, സുനില്‍, നൊവിന്‍ , നിതീഷ്, നിഥിന്‍,ജ്യോതിഷ്, സാനി രാജീവ്, ഷിംന രജീഷ്, മിഷേല്‍ ജോളി, സുമന്‍ അര്‍ജുന്‍, കിഷന്‍, ഇഷാന്‍ , അര്‍ഷിത, രാജന്‍, അശ്വതി, അപര്‍ണ, വിസ്മയ, നിഹാരിക, എയ്ഡന്‍ ജോളി, വിജേഷ്, പ്രവീണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
<br>
TAGS : ASSOCIATION NEWS
തിരുവനന്തപുരം: വിഭജന ഭീതി ദിനാചരണം കേരളത്തിലെ ക്യാമ്പസുകളില്‍ നടത്തേണ്ടതില്ലെന്നതാണ് സർക്കാർ തീരുമാനം എന്ന് മന്ത്രി ആർ.ബിന്ദു. നാളിതുവരെ ഇല്ലാത്ത നടപടിയുടെ ഭാഗമായാണ്…
ബെംഗളൂരു: ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാറില്‍ നിന്നുള്ള കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ…
ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികന്…
ഹൈദരാബാദ്: ബേക്കറിയില്‍ നിന്നും വാങ്ങിയ മുട്ട പഫ്‌സില്‍ പാമ്പിനെ കിട്ടയതായി പരാതി. ജാഡ്‌ചെർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയില്‍ നിന്നും വാങ്ങിയ…
തിരുവനന്തപുരം: നിപാ ബാധയേറ്റ് കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 17 ലക്ഷം രൂപ…
കൊച്ചി: സിഎംആർഎൽ കേസിൽ ബിജെപി നേതാവ് ഷോണ്‍ ജോർജിന് തിരിച്ചടി. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന ഷോൺ…