നബിദിനം; ബെംഗളൂരുവിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം

ബെംഗളൂരു: നബിദിനം പ്രമാണിച്ച് സെപ്റ്റംബർ 16ന് ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. ജെസി നഗർ ദർഗ മുതൽ ശിവാജിനഗർ കൻ്റോൺമെൻ്റ് വരെ, യെലഹങ്ക ഓൾഡ് ടൗൺ മസ്ജിദ്, പഴയ ബസ് സ്റ്റാൻഡ് മുതൽ സന്ന അമനിക്കെരെ വരെ, ബെല്ലാഹള്ളി ക്രോസ് മുതൽ നാഗവാര സിഗ്നൽ, രാജഗോപാൽനഗർ മെയിൻ റോഡ് മുതൽ പീനിയ സെക്കന്റ്‌ സ്റ്റേജ് വരെ, സൗത്ത് എൻഡ് സർക്കിൾ മുതൽ ആർ.വി. ലാൽബാഗ് വെസ്റ്റ് ഗേറ്റ്,

ഗീത ജംഗ്ഷൻ (കൂൾ ജോയിൻ്റ് ജംഗ്ഷൻ) മുതൽ സൗത്ത് എൻഡ് സർക്കിൾ വരെ, ബേന്ദ്ര ജംഗ്ഷൻ മുതൽ ഒബലപ്പ ഗാർഡൻ ജംഗ്ഷൻ വരെ, മഹാലിംഗേശ്വര ലേഔട്ട് മുതൽ അഡുഗോഡി എന്നിവിടങ്ങളിലാണ് നബിദിനത്തോട് അനുബന്ധിച്ചുള്ള റാലി സംഘടിപ്പിച്ചിട്ടുള്ളത്.

നേതാജി ജംഗ്ഷനിൽ നിന്ന് പോട്ടറി സർക്കിൾ വഴി ടാനറി റോഡിലേക്ക് എല്ലാ വാഹനങ്ങളുടെയും ഗതാഗതം തിങ്കളാഴ്ച നിരോധിച്ചിരിക്കുന്നതായി ട്രാഫിക് പോലീസ് അറിയിച്ചു. മസ്ജിദ് ജംഗ്ഷൻ മുതൽ എം.എം. നേതാജി ജംഗ്ഷനിൽ നിന്ന് മോസ്‌ക് ജംഗ്ഷനിലേക്കുള്ള റോഡിൽ വൺവേ ട്രാഫിക് മാത്രം അനുവദിക്കും. നേതാജി ജംഗ്ഷൻ മുതൽ ഹെയ്ൻസ് ജംഗ്ഷൻ വരെ എല്ലാ തരത്തിലുള്ള വാഹനങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. നാഗവാര ജംഗ്ഷൻ മുതൽ പോട്ടറി സർക്കിൾ വരെ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തും.

TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Bengaluru police issue traffic advisory for Eid-Milad on September 16

Savre Digital

Recent Posts

നിരത്ത് കീഴടക്കാൻ കെഎസ്ആർടിസി പുത്തൻ പ്രീമിയർ ക്ലാസ് ബസുകൾ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്…

46 minutes ago

സ്കൂളുകളിൽ ആഘോഷ പരിപാടികളിൽ യൂണിഫോം വേണ്ട, സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…

1 hour ago

റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ മറിഞ്ഞ് യുവാവ് മരിച്ചു

ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…

1 hour ago

ബിജെപി നേതാവിനെതിരെ അപകീർത്തി പരാമർശം; കര്‍മസമിതി നേതാവ് മഹേഷ് ഷെട്ടി തിമറോഡി അറസ്റ്റിൽ

ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…

2 hours ago

ശ്രീകൃഷ്ണ ജന്മാഷ്ടമി സെപ്റ്റംബർ 14 ന്

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ്  ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…

2 hours ago

ആപ്പിളിന്റ ആദ്യ ബെംഗളൂരു റീട്ടെയിൽ സ്റ്റോർ സെപ്റ്റംബർ 2 ന്

ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…

3 hours ago