Categories: KARNATAKATOP NEWS

നമ്മ മെട്രോയുടെ പിങ്ക് ലൈൻ അടുത്ത വർഷത്തോടെ തുറക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ 2026ഓടെ പിങ്ക് ലൈൻ തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. നമ്മ മെട്രോയുടെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭ ഇടനാഴിയാണ് ഇതോടെ പ്രവർത്തനക്ഷമമാകുക. 21.26 കിലോമീറ്റർ ദൈർഘ്യമുള്ള പിങ്ക് ലൈനിന്റെ നിർമാണം 93.13 ശതമാനം പൂർത്തിയായെങ്കിലും, മറ്റ്‌ ജോലികൾ പുരോഗമിക്കുകയാണ്.

പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് തുറക്കുക. ആദ്യ ഘട്ടമായ കലേന അഗ്രഹാര മുതൽ തവരക്കരെ വരെയുള്ള 7.5 കിലോമീറ്റർ എലിവേറ്റഡ് ഭാഗം ഈ വർഷം ഡിസംബറോടെ തുറക്കും. രണ്ടാം ഘട്ടമായ 13.8 കിലോമീറ്റർ ഭൂഗർഭഭാഗം 2026 ഡിസംബറോടെ തുറക്കും. 21.26 കിലോമീറ്റർ ദൈർഘ്യത്തിൽ 12 സ്റ്റേഷനുകൾ ഉൾപ്പെടും. എംജി റോഡ് സ്റ്റേഷനിൽ നാല് പ്രവേശന കവാടങ്ങളുണ്ടാകും. 13.89 കിലോമീറ്റർ ഭൂഗർഭ വിഭാഗവും ആറ് സ്റ്റേഷനുകളുള്ള 7.37 കിലോമീറ്റർ എലിവേറ്റഡ് വിഭാഗവുമായിട്ടാണ് പൂർത്തിയാക്കുന്നത്. സ്റ്റേഷനുകൾ ശരാശരി 59 അടി ആഴത്തിലാണ് നിർമിക്കുന്നത്.

ഭൂഗർഭപാതയിലെ നിർമാണ പ്രവൃത്തികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. പ്ലാസ്റ്ററിങ്, ഫ്ലോറിങ്, സിസ്റ്റം ഇൻസ്റ്റാളേഷനുകൾ എന്നിവയുൾപ്പെടെയുള്ള ഫിനിഷിങ് ജോലികൾ പുരോഗമിക്കുകയാണ്. സ്റ്റേഷൻ നിർമാണം, സിഗ്നലിങ്, എയർ കണ്ടീഷനിങ് സ്ഥാപിക്കൽ തുടങ്ങിയ ജോലികൾ ഇനിയും പൂർത്തിയാകാനുണ്ട്.

TAGS: BENGALURU
SUMMARY: Pink line namma metro to be opened by next year

Savre Digital

Recent Posts

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി, മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് 16 മുതൽ ബയ്യപ്പനഹള്ളിയിൽനിന്ന്

ബെംഗളുരു: കെഎസ്ആർ സ്‌റ്റേഷനില്‍ പിറ്റ്ലൈൻ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകളുടെ സര്‍വീസില്‍ പുനക്രമീകരണം. നിലവില്‍ കെഎസ്ആർ സ്‌റ്റേഷനില്‍…

33 minutes ago

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളങ്ങൾ; പത്തിൽ ഒൻപതും സ്ഥിതിചെയ്യുന്നത് ഏഷ്യയിൽ

2025-ലെ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ് പ്രകാരം, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ ആദ്യത്തെ പത്തിൽ ഒൻപതും നേടി…

1 hour ago

കോഴിക്കോട് ഫറോക്ക് പോലീസ് സ്റ്റേഷനിൽ നിന്ന്  കൈവിലങ്ങോടെ ചാടിപ്പോയ പ്രതി പിടിയിൽ

കോഴിക്കോട്: ഫറോക്ക് പോലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ. അസം സ്വദേശിയായ പ്രസംജിത്താണ് പിടിയിലായത്. ഫറോക്ക് ചന്ത സ്കൂളിൽ…

1 hour ago

സ്വാതന്ത്ര്യദിന പരേഡ് കാണാം; ഓൺലൈൻ പാസ് ബുക്കിങ് ആരംഭിച്ചു

ബെംഗളൂരു: കബ്ബൺ റോഡിലെ ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡ് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓൺലൈൻ…

2 hours ago

കുവൈത്ത് മദ്യദുരന്തം: 13 മരണം, ആറ് പേർ മലയാളികളെന്ന് റിപ്പോർട്ട്

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം. മെഥനോൾ കലർന്ന പാനീയങ്ങൾ…

2 hours ago

കർണാടകയിലെ ക്ഷേത്രങ്ങളിൽ പ്ലാസ്റ്റിക് നിരോധനം

ബെംഗളൂരു: കർണാടകയിലെ ക്ഷേത്രങ്ങളിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നു. ഓഗസ്റ്റ് 15 മുതൽ നിരോധനം നിലവില്‍ വരും. പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികളടക്കം…

2 hours ago