ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈൻ അടുത്ത വർഷം ജനുവരിയോടെ തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ലൈനിലുള്ള സുരക്ഷ പരിശോധന ഡിസംബർ അവസാനത്തോടെ നടത്തുമെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ അറിയിച്ചു. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ളതാണ് യെല്ലോ ലൈൻ റൂട്ട്. പരിശോധന നടത്തുന്നതിനായി മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണറോട് (സിഎംആർഎസ്) ആവശ്യപ്പെട്ടതായി ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.
യെല്ലോ ലൈനിൽ (റീച്ച്-5) സിവിൽ പ്രവൃത്തികൾ ഏറെക്കുറെ പൂർത്തിയായി. നവംബർ അവസാനത്തോടെ എല്ലാ പ്രധാന ജോലികളും പൂർത്തിയാക്കും. നിലവിൽ ചില സാനിറ്ററി ജോലികൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ഇതും ഉടൻ പൂർത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള ടൈറ്റഗഡ് റെയിൽവേ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് ട്രെയിൻ നിർമിക്കുന്നത്. സുരക്ഷ കമ്മീഷണറുടെ അനുമതി ലഭിച്ചാൽ പാതയിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
TAGS: BENGALURU | NAMMA METRO
SUMMARY: Namma metro yellow line to be commisioned by January
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സര്‍ക്കാര്‍…
തൃശൂർ: കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ അനില്‍ അക്കരക്കെതിരേ പോലീസ് കേസെടുത്തു. സഞ്ചാര സൗകര്യം തടഞ്ഞെന്ന് ആരോപിച്ച് തൃശൂർ കുന്നംകുളം…
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോന്സണ് മാവുങ്കലിന്റെ കൊച്ചി കലൂരിലെ വാടക വീട്ടില്‍ മോഷണം. ഏകദേശം 20 കോടി രൂപ…
കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ വയോധികർ ഉള്‍പ്പടെ ഏഴ് പേർക്ക് കടിയേറ്റു. അഞ്ചല്‍ ചന്തമുക്ക് ഭാഗത്താണ് സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം…
കൊച്ചി: സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തില്‍ എത്തുന്നു.…
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ്…