ബെംഗളൂരു: ബെംഗളൂരു മെട്രോയിലേക്ക് കൂടുതൽ ട്രെയിനുകൾ എത്തുന്നു. ഇന്ന് മുതലാണ് പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നത്. മെട്രോ സ്റ്റേഷനുകളിൽ പ്രതിദിനം യാത്രക്കാരുടെ എണ്ണം വർധിച്ചതിനാലാണ് നടപടിയെന്ന് ബിഎംആർസിഎൽ അറിയിച്ചു.
പർപ്പിൾ ലൈനിലാണ് മുഴുവൻ സർവീസുകളും. മജസ്റ്റിക് സ്റ്റേഷനിൽ നിന്നാണ് ഇവ സർവീസ് ആരംഭിക്കുക. പത്തെണ്ണം പട്ടണ്ടൂർ അഗ്രഹാരയിലേക്ക് ആണ് സർവീസ് നടത്തുക. നാലെണ്ണം വൈറ്റ് ഫീൽഡിലേക്കും ഒരെണ്ണം ബൈയപ്പനഹള്ളിയിലേക്കും സർവീസ് നടത്തും.
പ്രതിദിനം രാവിലെ 8.48, 8.58, 9.08, 9.18, 9.29, 9.39, 9.50, 10.00, 10.11, 10.21, 10.39, 10.50, 11.00, 11.11, 11.12 എന്നീ സമയങ്ങളിലാണ് പുതിയ സർവീസുകൾ പുറപ്പെടുക. സാധാരണ ട്രെയിനുകൾക്കു പുറമെയാണിത്. ഇതോടെ മെട്രോ ട്രെയിൻ സമയത്തിൽ ഇടവേളകൾ കുറക്കാനാകുമെന്നും ബിഎംആർസിഎൽ അറിയിച്ചു.
TAGS: BENGALURU UPDATES | NAMMA METRO
SUMMARY: Namma metro to have 15 more trains from today
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…