ബെംഗളൂരു: ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ 2027-ഓടെ പ്രവർത്തനം ആരംഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. സെൻട്രൽ സിൽക്ക് ബോർഡിനെ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതാണ് ലൈൻ. ഔട്ടർ റിംഗ് റോഡിലൂടെയാണ് ബ്ലൂ ലൈൻ കടന്നു പോകുന്നത്. ഈ പ്രദേശത്ത് നിരവധി ഐടി കമ്പനികൾ സ്ഥിതി ചെയ്യുന്നുണ്ട്. മെട്രോ ബ്ലൂ ലൈൻ പ്രവർത്തനം ആരംഭിക്കുന്നതെത്തോടെ ഈ റൂട്ടിലൂടെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരം ആകുമെന്ന് ബിഎംആർസിഎൽ പറഞ്ഞു.
നേരത്തെ ബ്ലൂ ലൈൻ 2026ൽ പ്രവർത്തനം ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും നിരവധി കാരണങ്ങളാൽ പദ്ധതി വൈകുകയായിരുന്നു. നിലവിൽ ബ്ലൂ ലൈനിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ട്. 2027 ആകുമ്പോഴേക്കും ബ്ലൂ ലൈനുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബ്ലൂ ലൈനിനൊപ്പം പിങ്ക് ലൈൻ മെട്രോയുടെ നിർമാണവും അതിവേഗം പൂർത്തിയാക്കാൻ ബിഎംആർസിഎൽ പദ്ധതിയിടുന്നുണ്ട്.
രണ്ട് ഘട്ടങ്ങളിലായി നിർമിക്കുന്ന ബ്ലു ലൈനിൻ്റെ ആദ്യഘട്ടത്തിൻ്റെ (ഫേസ് 2 എ) നിർമാണം 2021 ഓഗസ്റ്റിലും രണ്ടാംഘട്ടത്തിൻ്റെ (ഫേസ് 2 ബി) നിർമാണം 2022 ഫെബ്രുവരിയിലും ആരംഭിച്ചു. ബ്ലു ലൈനിൻ്റെ ആകെ നീളം 58.19 കിലോമീറ്റർ ആണ്. മൊത്തം 30 സ്റ്റേഷനുകളാണ് ലൈനിൽ ഉണ്ടാകുക. യെല്ലോ ലൈനിൽ സെൻട്രൽ സിൽക്ക് ബോർഡ്, പർപ്പിൾ ലൈനിൽ കെആർ പുരം, പിങ്ക് ലൈനിൽ നാഗവാര, നിർദിഷ്ട ഓറഞ്ച് ലൈനിൽ ഹെബ്ബാൾ എന്നിവിടങ്ങളിൽ ബ്ലു ലൈനിന് ഇൻ്റർചേഞ്ചുകൾ ഉണ്ടാകും.
TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru Blue metro line to start by 2027
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഈ മാസം 31ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി…
ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…
ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മ സ്ഥാപകൻ…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…