നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള ആദ്യ ട്രെയിൻ ഇന്നെത്തും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിൽ സർവീസ് നടത്തേണ്ട ട്രെയിൻ സെറ്റുകളിൽ ആദ്യത്തേത് ഇന്നെത്തും. ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് യെല്ലോ ലൈനിലേക്ക് ട്രെയിനുകൾ നിർമിച്ചത്. 18.82 കിലോമീറ്ററിലധികം ദൈർഘ്യമുള്ള യെല്ലോ ലൈൻ 2024ൽ തുറന്നു നൽകാനാണ് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഉദ്ദേശിച്ചിരുന്നത്. എന്നാൽ ട്രെയിനുകൾ ലഭ്യമാകുന്നതിലടക്കമുണ്ടായ കാലതാമസ്സം യെല്ലോ ലൈനിൻ്റെ പ്രവൃത്തനം ആരംഭിക്കുന്നത് വൈകിപ്പിച്ചു. ജനുവരി അവസാനം അല്ലെങ്കിൽ ഫെബ്രുവരി ആദ്യത്തോടെ യെല്ലോ ലൈനിൽ സർവീസ് നടത്താനായേക്കുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.

ഡ്രൈവർരഹിത ട്രെയിനാകും 18.82 കിലോമീറ്ററിലധികം ദൈർഘ്യമുള്ള യെല്ലോ ലൈനിൽ സർവീസ് നടത്തുക. ആധുനിക സാങ്കേതികവിദ്യയിൽ നിർമിക്കുന്ന ചില ട്രെയിനുകൾ ചൈനയിലും മറ്റുള്ളവ പശ്ചിമ ബംഗാളിലുമായിട്ടാണ് നിർമിക്കുന്നത്. അത്യാധുനിക സിഗ്നൽ സംവിധാനം, ട്രാക്ഷൻ, ബ്രേക്കിങ് സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് യെല്ലോ ലൈനിലെ ഡ്രൈവർരഹിത ട്രെയിനുകൾ. യെല്ലോ ലൈനിൽ 18 സ്റ്റേഷനുകൾ ഉണ്ടാകും. 30 മിനിറ്റ് ഇടവേളയിൽ മൂന്ന് ട്രെയിനുകൾ ആദ്യഘട്ടത്തിൽ സർവീസ് നടത്തും. 2025 ഓഗസ്റ്റോടെ ആറ് കോച്ചുകളുള്ള 36 ട്രെയിനുകളായി സർവീസ് വിപുലീകരിക്കും.

യെല്ലോ പ്രവർത്തനക്ഷമമായാൽ ഇലക്ട്രോണിക് സിറ്റി, ബൊമ്മനഹള്ളി, എച്ച്എസ്ആർ ലേഔട്ട് തുടങ്ങിയ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കും. ആർവി റോഡ്, രാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബിടിഎസ് ലേഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹോംഗസാന്ദ്ര, കുഡ്‌ലു ഗേറ്റ് മെട്രോ സ്റ്റേഷൻ, സിംഗസാന്ദ്ര, ഹോസ റോഡ്, ഇലക്ട്രോണിക് സിറ്റി, കൊനപ്പന അഗ്രഹാര, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് യെല്ലോ ലൈനിലെ പ്രധാന സ്റ്റേഷനുകൾ.

TAGS: BENGALURU | NAMMA METRO
SUMMARY: First train set at yellow line metro to arrive today

Savre Digital

Recent Posts

കൊല്ലത്ത് ആംബുലൻസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ച സംഭവം; രണ്ട് പ്രതികള്‍ പിടിയില്‍

കൊല്ലം: കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച രണ്ട് പ്രതികള്‍ പിടിയില്‍. രോഗിയുമായി പോയ…

4 minutes ago

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന്…

52 minutes ago

സ്വര്‍ണവിലയില്‍ വൻവര്‍ധനവ്

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും…

2 hours ago

ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു; 35നഗരങ്ങളില്‍ വായു ഗുണനിലവാരം 300ന് മുകളില്‍

ഡൽഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…

2 hours ago

വിനോദയാത്രയ്ക്ക് ക്രിസ്മസ് അവധിക്കാല സ്‌പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം: റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ്…

3 hours ago

തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം ഉച്ചയ്ക്ക്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…

4 hours ago