ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള ആദ്യ ട്രെയിൻ ഉടനെത്തുമെന്ന് ബെംഗളൂരു സൗത്ത് എംപിയും ബിജെപി ദേശീയ യുവമോർച്ച പ്രസിഡൻ്റുമായ തേജസ്വി സൂര്യ അറിയിച്ചു. പശ്ചിമ ബംഗാളിലെ ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് യെല്ലോ ലൈനിലേക്ക് ട്രെയിനുകൾ നിർമിച്ച് നൽകുന്നത്.
ആദ്യ ട്രെയിൻ ജനുവരി ആറിന് ബെംഗളൂരുവിലേക്ക് അയക്കും. രണ്ടാമത്തെ ട്രെയിൻ ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മൂന്നാമത്തേത് ഏപ്രിലോടെയും എത്തിക്കാൻ ടിറ്റാഗഡ് തയാറാണ്. തുടർന്ന് പ്രതിമാസം ഒരു ട്രെയിൻ എന്ന കണക്കിൽ ട്രെയിൻ എത്തും. പിന്നീട് ഇത് രണ്ട് ട്രെയിനുകളായി വർധിപ്പിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.
19.15 കിലോമീറ്ററിലധികം ദൈർഘ്യമുള്ള യെല്ലോ ലൈനിൽ 18 സ്റ്റേഷനുകൾ ഉണ്ടാകും. 2024ൽ ലൈൻ തുറന്നുനൽകാനായിരുന്നു തീരുമാനമെങ്കിലും ട്രെയിനുകളുടെ ആദ്യ സെറ്റ് എത്താതിരുന്നതോടെ 2025ലേക്ക് കാര്യങ്ങൾ എത്തുകായിരുന്നു. 2025 ജനുവരി അവസാനത്തോടെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ബിഎംആർസിഎൽ ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു.
TAGS: BENGALURU | NAMMA METRO
SUMMARY: First train for Bengaluru yellow line metro ready on January 6
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…