ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിൽ വയടക്ട് പരിശോധന നടത്തി ബിഎംആർസിഎൽ. ട്രാക്ക് വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കിയതോടെയാണ് പരിശോധന ആരംഭിച്ചത്. ആർവി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയിലുള്ള റീച്ച്-5ൻ്റെ സിവിൽ ജോലികളും 90 ശതമാനം പൂർത്തിയായിട്ടുണ്ട്.
രണ്ട് വിഭാഗങ്ങളിലായാണ് പരിശോധന നടക്കുന്നത്. ആദ്യഘട്ടത്തിൽ ബിടിഎം ലേഔട്ട് സ്റ്റേഷൻ, ജയദേവ, റാഗിഗുഡ്ഡ, ആർവി റോഡ് സ്റ്റേഷൻ ബഫർ ഏരിയ എന്നിവിടങ്ങളിൽ നിന്ന് 33 കെവി ലൈനുകളും 750 വോൾട്ട് ഡിസി തേർഡ് റെയിലും സ്ഥാപിച്ചു. രണ്ടാം ഘട്ടത്തിൽ ബൊമ്മസാന്ദ്ര, ഹെബ്ബഗോഡി, ഇൻഫോസിസ്, ഇലക്‌ട്രോണിക്‌സ് സിറ്റി മെട്രോ സ്‌റ്റേഷനുകളിലും പരിശോധന നടത്തും.
നേരത്തെ, യെല്ലോ ലൈനിൽ ജനറേറ്ററുകൾ ഉപയോഗിച്ച് ഡ്രൈവറില്ലാ മെട്രോ ട്രെയിനിൻ്റെ ഏതാനും കോച്ചുകൾ ഓടിച്ച് മെട്രോ അധികൃതർ പരിശോധന നടത്തിയിരുന്നു. ഒക്‌ടോബർ അവസാനത്തോടെ യെല്ലോ ലൈനിൽ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിക്കാനാകുമെന്ന് ബിഎംആർസിഎൽ അധികൃതർ അറിയിച്ചു.
ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന യെല്ലോ ലൈനിൻ്റെ പ്രവർത്തനം 2021ൽ ആരംഭിക്കാനായിരുന്നു ബിഎംആർസിഎൽ പദ്ധതിയിട്ടത്. പാതയുടെ പണിപൂർത്തിയായെങ്കിലും ട്രെയിനുകൾ ലഭ്യമാകുന്നതിലുള്ള കാലതാമസമാണ് പദ്ധതി ഇഴയാൻ കാരണമായത്. ആദ്യഘട്ടത്തിൽ ആറു ട്രെയിനുകൾ 15 മിനിറ്റ് ഇടവേളയിലാകും പാതയിൽ സർവീസ് നടത്തുക. തുടർന്നുള്ള രണ്ട് മാസങ്ങളിൽ രണ്ട് ട്രെയിനുകൾ കൂടി എത്തുന്നതോടെ ഇടവേള കുറയും.
19 കിലോമീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈൻ തുറക്കുന്നതോടെ ഇൻഫോസിസ് ഉൾപ്പെടെ ഐടി കമ്പനികൾ ഏറെയുള്ള ഇലക്ടോണിക് സിറ്റിയിലേക്കും മെട്രോ എത്തും. യെല്ലോ ലൈനിലെ ട്രാക്കുകളുടെ ഇൻസ്റ്റലേഷൻ ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. ഈ മാസം അവസാനം പാതയിൽ ട്രെയൽ റൺ ആരംഭിക്കാൻ ബിഎംആർസിഎൽ തീരുമാനിച്ചിട്ടുണ്ട്. ഏകദേശം 36 പരിശോധനകളാണ് പൂർത്തിയാക്കേണ്ടത്. സെപ്റ്റംബറോടെ എല്ലാ പരിശോധനകളും പൂർത്തിയാക്കാനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്.
കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ്, കുതിരവട്ടം…
ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. പുതുവർഷത്തലേന്ന് ഉച്ചയ്ക്കു 2 മണി മുതൽ ജനുവരി…
കോഴിക്കോട്: ബാലുശേരിയില്‍ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (ആറ്)…
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ…
ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ എം ജി റോഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.…
ബെംഗളൂരു: കന്നഡ സീരിയൽ നടി സി.എം.നന്ദിനിയെ (26) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നന്ദിനി വാടകയ്ക്ക് താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ്…